മംഗലപുരം: മകളെ വിവാഹം ചെയ്തു നല്‍കാത്തതിന്റെ വൈരാഗ്യത്തിൽ ബന്ധുവായ യുവാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
തിരുവനന്തപുരം മംഗലപുരം സ്വദേശി താഹ (67) ആണ് മരിച്ചത്. സംഭവത്തില്‍ താഹയുടെ ബന്ധു റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതയായ മകളെ തനിക്ക് വിവാഹം ചെയ്തുനല്‍കണമെന്ന റാഷിദിന്റെ ആവശ്യം താഹ തള്ളിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ആക്രമണം തടയാനെത്തിയ താഹയുടെ ഭാര്യയെയും പ്രതി ആക്രമിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്