35-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റ്, ഒരുക്കങ്ങൾ പൂർത്തിയായി

MAY 22, 2025, 12:13 AM

ഹൂസ്റ്റൺ: ഇൻഡ്യൻ വോളീബോൾ ചരിത്രത്തിലെ ഇതിഹാസമായിരുന്ന, യശശരീരനായ ജിമ്മി ജോർജിന്റെ സ്മരണ നിലനിർത്തുന്നതിനായി അമേരിക്കയിലെ കായികപ്രേമികളുടെ സംഘടനയായ കേരള വോളീബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 35 വർഷമായി നടത്തി വരുന്ന ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വേളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 24-25 തിയതികളിൽ ഹൂസ്റ്റണ് സമീപമുള്ള ആൽവിൻസിറ്റിയിലെ Upside sports plex ൽ ആണ് ടൂർണമെന്റ് നടക്കുന്നത്.

ജോസ് കുന്നത് പ്രസിഡന്റും, ബിനോയ് ജോർജ് സെക്രട്ടറിയും തോമസ് ജോർജ് ട്രഷററുമായ ഹൂസ്റ്റൺ ചാലഞ്ചേഴ്‌സ് ക്ലബാണ് ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. മെമ്മോറിയൽ ടൂർണ്ണമെന്റിന്റെ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർ ജോജി ജോസ് അറിയിച്ചു. ജോജി ജോസിനോടൊപ്പം, വിനോദ് ജോസഫ്, ബോസ് കുര്യൻ എന്നിവർ ജനറൽ കോഡിനേറ്റേഴ്‌സായും നേതൃത്വം നൽകുന്ന പതിനഞ്ചോളം കമ്മിറ്റികളും ഈ ടൂർണമെന്റ് നടത്തിപ്പിനായി അക്ഷീണം പ്രവർത്തിക്കുന്നു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 12 ഓളം ടീമുകളാണ് ഇത്തവണ ഈ സൂപ്പർ ട്രോഫി കരസ്ഥമാക്കാൻ കളത്തിലിറങ്ങുന്നത്. 40 വയസ്സിന് മുകളിലുള്ളവർക്കായി 18 വയസ്സിന് താഴെയുള്ളവർക്കായും വേറെയും മത്സരങ്ങൾ നടത്തപ്പെടുന്നു. ഹ്യൂസ്റ്റനിലും പരിസരപ്രദേശത്തുള്ളവരും, മറ്റു സമീപ നഗരങ്ങളിൽ നിന്നുമുള്ള കായിക പ്രേമികളും, ജിമ്മി ജോർജ് ആരാധകരുമായി, മത്സരങ്ങൾ കാണുന്നതിനായും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി എത്തുന്ന വൻ ജനാവലിയെ എതിരേൽക്കുവാൻ ഹൂസ്റ്റൺ ഒരുങ്ങിക്കഴിഞ്ഞു.

vachakam
vachakam
vachakam

ഈ ടൂർണമെന്റിന്റെ എടുത്തു പറയേണ്ട സവിശേഷത ഇതിന്റെ ചെലവുകൾക്കായി ചെറുതും വലുതുമായ സംഭാവനകൾ നൽകുന്ന ഇതിന്റെ സ്‌പോൺസേർസ് ആണ്. ' വലിയ പണച്ചിലവുള്ള ഈ മഹാ മത്സരത്തിന്റെ ടൈറ്റിൽ സ്‌പോൺസർ ടെക്‌സാസ് സ്റ്റേറ്റിന്റെ ആസ്ഥാന നഗരമായ ഓസ്റ്റിൻ സിറ്റിയിൽ നിന്നുമുള്ള പിഎസ്ജി ഗ്രൂപ്പ് ന്റെ ഉടമകളായ ജിബി പാറക്കലും അദ്ദേഹത്തിന്റെ പ്രിയ പത്‌നി ഷാനി പാറക്കലും ആണ്. പിഎസ്ജി റിയൽറ്റി, പിഎസ്ജി കൺസ്ട്രക്ഷൻ, പിഎസ്ജി മൂവീസ്, പിഎസ്ജി ഹോസ്പിറ്റാലിറ്റി ആൻഡ് ചാരിറ്റി ഐഎൻസി, എന്നിങ്ങനെ അനേകം കമ്പനികളുടെ ഉടമകളാണ് ജിബി പാറക്കലും ഷാനി പാറക്കലും.

ഈ ടൂർണമെന്റിന്റെ രണ്ടാമത്തെ മെയിൻ സ്‌പോൺസർ, പ്ലാറ്റിനം സ്‌പോൺസർ ആയിട്ടുള്ള ക്വാർക്ക് ആൻഡ് ഡാനിയൽ എന്ന പേഴ്‌സണൽ injury ലോ ഫേമാണ്. 150 ഓളം അഭിഭാഷകർ ജോലി ചെയ്യുന്ന ഹ്യൂസ്റ്റനിലെ വളരെ പ്രസ്റ്റീജിയസ് ആയിട്ടുള്ള ഈ law firm ന്റെ മാനേജിങ് പാർട്‌ണേഴ്‌സ് റോബർട്ട് ക്വാക്കും തോമസ് ഡാനിയലും(Robert Kwok and Thomas Daniel) ആണ്. പേഴ്‌സണൽ ഇൻജുറി ലോയേഴ്‌സ് ഗ്രൂപ്പിൽ അഗ്രഗണ്യരായ ഇവരുടെ എശൃാ ഇതേവരെ 100 ബില്യൺ അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ആയി കക്ഷികൾക്ക് വാങ്ങിച്ചു കൊടുത്തു എന്നറിയപ്പെടുന്നു.

ഈ മത്സരത്തിന്റെ മൂന്നാമത്തെ വലിയ സ്‌പോൺസറായ ഡയമണ്ട് സ്‌പോൺസർ അമേരിക്കയിലെ തന്നെ മികച്ച പ്ലാസ്റ്റിക് മാനുഫാക്ചറിങ് കമ്പനികളിൽ ഒന്നായ കെംപ്ലാസ്റ്റ് ന്റെ CEO യും ജിമ്മി ജോർജിന്റെ ബന്ധുവും കൂടിയായ അലക്‌സാണ്ടർ കുടക്കചിറയാണ്. ടൈം സർജൻസ് എന്ന ഓർത്തോപീഡിക് സ്‌പെഷ്യലിറ്റി ഗ്രൂപ്പിന്റെ സിഇഒ ആയ ഡോക്ടർ അനീഷ് പോറ്റിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമാണ് ഗോൾഡ് സ്‌പോൺസർഷിപ് ചെയ്യുന്നത്. പ്രശസ്ത ഓർത്തോപീഡിക് സർജനായ ഡോക്ടർ അനീഷ് പോറ്റി ക്ലബിന്റെ പ്രത്യേക അഭ്യർത്ഥനയെ മാനിച്ച് ടൂർണമെന്റിന്റെ രണ്ടു ദിവസങ്ങളിലും മെഡിക്കൽ ടീമിനെ നയിക്കുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ചെറുതും വലുതുമായി ഹ്യൂസ്റ്റണിലും സമീപത്തുമുള്ള അനേക സ്ഥാപനങ്ങളും വ്യക്തികളും ഈ മത്സരത്തിനു ചെലവിലേക്ക് സംഭാവനകൾ നൽകിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
എല്ലാ സ്‌പോൺസേഴ്‌സിനോടും ഹ്യൂസ്റ്റൻ ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ പേരിലുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി ട്രഷറർ തോമസ് ജോർജും കോർഡിനേറ്റർ ബോസ് കുര്യനും അറിയിച്ചു.

ഹ്യൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ കായിക പ്രേമികളെയും ജിമ്മി ജോർജിന്റെ ആരാധകരെയും ജിമ്മി ജോർജിന്റെ സ്മരണ നിലനിർത്താനുള്ള ഈ കായിക മാമാങ്കത്തിലേക്ക് സാദരം ക്ഷണിക്കുന്നതായി ഹ്യൂസ്റ്റൻ ചലഞ്ചേഴ്‌സ് ഭാരവാഹികൾ അറിയിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam