ഷിക്കാഗോ: ഈ വർഷത്തെ എക്യൂമെനിക്കൽ ഫാമിലി നൈറ്റ് ഡിന്നർ ആൻഡ് കൾച്ചറൽ പ്രോഗ്രാം മെയ് 31 ഉച്ചകഴിഞ്ഞ് 4.30ന് സീറോ മലബാർ കത്തീഡ്രൽ പാരിഷ് ഹാളിൽ സ്‌നേഹ വിരുന്നോടെ നടത്തപ്പെടുന്നു. സീറോ മലബാർ സഭയുടെ അഭിവന്ദ്യ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യ സന്ദേശം നൽകും.
ഇതിന്റെ ഡിന്നർ ടിക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ കൗൺസിൽ മീറ്റിംഗിൽ എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും സീനിയർ മെമ്പറുമായ ജോൺ ഏലക്കാട്ട് സാറിന് ആദ്യ ടിക്കറ്റ് സീനിയർ വൈദികൻ റവ. റോയ് ഇടിക്കുള നൽകി. ടിക്കറ്റ് വില്പനയിൽ നിന്ന് ലഭിക്കുന്ന ഒരു വിഹിതം, നാട്ടിലെ നിർധനർക്ക് കുറച്ച് വർഷങ്ങളായി നൽകി സഹായമാകുന്നു.
ഈ വിരുന്നിൽ പങ്കെടുക്കുവാനും പള്ളികളുടെ ടാലന്റ് ഷോ കൾച്ചറൽ പ്രോഗ്രാം ആസ്വദിക്കുവാനും ഏവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.
കുടുംബവേദി സംഗമം വിജയപ്രദമാക്കുവാൻ റവറന്റ് ഫാദർ ജോയ്‌സ് പാപ്പൻ (പ്രോഗ്രാം ചെയർമാൻ), മാത്യു മാപ്പിളേട്ട് (കൺവീനർ), ജോൺസൺ വള്ളിയിൽ (പ്രോഗ്രാം കോർഡിനേറ്റർ), എന്നിവരെ കൗൺസിൽ തിരഞ്ഞെടുത്തു.
കൂടാതെ പ്രസിഡന്റ് ഫാദർ തോമസ് മാത്യു, വൈസ് പ്രസിഡന്റ് റവറന്റ് ബിജു യോഹന്നാൻ, സെക്രട്ടറി അച്ഛൻ കുഞ്ഞ് മാത്യു, ജോയിന്റ് സെക്രട്ടറി ബെഞ്ചമിൻ തോമസ്, ട്രഷറർ ജോർജ് മാത്യു, എന്നിവർ ഉൾപ്പെടുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി സഹായിക്കുന്നു.
സാം തേക്കനാൽ, ജോൺസൺ വള്ളിയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്