ഷാർജ ഇന്റർനാഷണൽ ഹെറിറ്റേജ് അവാർഡ് മലൈബാർ ഫൗണ്ടേഷൻ സ്വീകരിച്ചു

MAY 21, 2025, 9:58 AM

ഷാർജ: ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ മേൽനോട്ടത്തിലുള്ള ഷാർജ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെറിറ്റേജിന്റെ ഈ വർഷത്തെ ഹെറിറ്റേജ് അവർഡ് മർകസ് നോളജ് സിറ്റിയിലെ മലൈബാർ ഫൗണ്ടേഷൻ സ്വീകരിച്ചു. 

പൈതൃക സംരക്ഷണത്തിന് മികച്ച മാതൃകകൾ ഉണ്ടാക്കിയതാണ് മലൈബാറിനെ അവാർഡിന് അർഹമാക്കിയത്. വിപുലമായ പദ്ധതികളോടെ പൗരണികമായ കൈയ്യെഴുത്ത് കൃതികളെ സംരക്ഷിക്കുക, വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുകയും അവ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന മലൈബാറിന്റെ പദ്ധതി പരിഗണിച്ചത് അവാർഡ് ലഭിച്ചിരിക്കുന്നത്. 

മലൈബാറിന്റെ പ്രവർത്തനങ്ങൾക്ക് ഇതൊരു ആഗോള അംഗീകാരം കൂടിയാണ്. ഷാർജയിലെ സെന്റർ ഓഫ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ കൾച്ചറൽ ഹെറിറ്റേജിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽഖാസിമിയിൽ നിന്ന് മലൈബാർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, എക്‌സിക്യൂട്ടീവ് ഡയറക്ടർ നൂറുദ്ധീൻ മുസ്തഫ നൂറാനി എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. 

vachakam
vachakam
vachakam

ഷാർജ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാനും യു.എ.ഇയിലെ പ്രമുഖ സാഹിത്യകാരനുമായ ഡോ. അബ്ദുൽ അസീസ് അൽമുസല്ലം തുടങ്ങി  മറ്റു പ്രമുഖ വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

പൈതൃക സംരക്ഷണത്തിൽ മലൈബാറിന്റെ പ്രവർത്തനങ്ങൾ ലോകോത്തര നിലവാരം ഉള്ളതാണെന്നും ഇത്തരം പ്രവർത്തികൾ വലിയ മാതൃകയാണെന്നും അവാർഡ് സമിതി വിലയിരുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam