സഹോദരിയുടെ പരാതിയിൽ  യൂട്യൂബർ രോഹിത്തിനെതിരെ കേസ് 

MAY 21, 2025, 8:37 PM

കൊച്ചി:  ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് ചാനൽ ഉടമ രോഹിത്തിനെതിരെ കേസ്. സഹോദരിയുടെ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തത്.

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. 

ദേഹോപദ്രവം ഏല്പിക്കൽ, ഗുരുതരമായി പരുക്കേൽപിക്കൽ,  അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിതിനെതിരെ ചുമത്തിയിരിക്കുന്നത്.   

vachakam
vachakam
vachakam

സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. സഹോദരിയെ മുടിക്ക് കുത്തി പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാൻ ശ്രമിച്ചു എന്നിവയാണ് രോഹിതിനെതിരെ ചുമത്തിയ കുറ്റങ്ങൾ.  

 കഴിഞ്ഞ ദിവസം സഹോദരി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സഹോദരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ഇരുവരും തയ്യാറാകാത്തതിനാലാണ് കേസ്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam