ആലപ്പുഴ: ചേർത്തല തിരോധാന കേസിൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടിനുള്ളിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തി. ഇതുവരെ പുരയിടത്തിലെ മൂന്നിടത്തുനിന്ന് റഡാറില്‍ സിഗ്നലുകള്‍ കിട്ടി.
ഈ മൂന്നിടങ്ങളിലും കുഴിയെടുത്തെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല.
ബിന്ദു പദ്മനാഭന്‍ തിരോധാനക്കേസില്‍ അന്വേഷണം നടത്തുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്.
പരിശോധനയ്ക്ക് മുന്‍പായി വീട്ടുവളപ്പിലെ പുല്ലുകളെല്ലാം വെട്ടിമാറ്റിയിരുന്നു. വീട്ടുവളപ്പില്‍ എവിടെയെങ്കിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടോ എന്നറിയാനായാനാണ് റഡാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിച്ച് അന്വേഷണസംഘം പരിശോധന നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്