ചേരാനല്ലൂർ അപകടം: മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

OCTOBER 29, 2026, 12:17 AM

ഏലൂർ: ചേരാനല്ലൂർ അപകടത്തിൽ  വീഴ്ച വരുത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.  മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. 

സസ്പെൻഷനിലായ എസ്ഐ കെ ടി മനോജിന്റെ അമ്മ സരസു തേവൻ (71) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്  സരസു രണ്ടാഴ്ച മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു. കുറ്റിക്കാട്ടുകര ജനാർദനപ്പണിക്കർ റോഡ് കുരീക്കാട്ടുപറമ്പിൽ മകൾ മഞ്ജുവിനൊപ്പമായിരുന്നു സരസുവിന്റെ താമസം. 

ടിവിയിൽ വാർത്ത കണ്ട സരസു ചേരാനല്ലൂരിൽ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങി. പിന്നാലെ സരസു കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.  ഭർത്താവ്: പരേതനായ തേവൻ. മരുമക്കൾ: സനൽകുമാർ, സുമ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam