കായികമേള ഭക്ഷണത്തിലെ പുഴു വിവാദം: അറസ്റ്റിലായ അധ്യാപകൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

OCTOBER 29, 2026, 12:28 AM

കോഴിക്കോട്: കായികമേള ഭക്ഷണത്തിലെ പുഴു വിവാദത്തിൽ അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്‌പെൻസ് ചെയ്തിരുന്നു.  ജിജോ ജെയിംസ് കോൺ​ഗ്രസ് പ്രവർത്തകനാണെന്ന വിവരമാണ് പുറത്ത് വരുന്നത്. 

 യുഡിഎഫ് സ്ഥാനാർത്ഥിയായി നേരത്തെ മത്സരിച്ചയാളാണ് ജിജോ. വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിച്ചിട്ടുണ്ട്. നേരത്തെ കെപിഎസ്ടിഎ (കേരള പൈമറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ )അംഗമായിരുന്നു.

എന്നാൽ രണ്ട് വർഷമായി സംഘടനയിൽ സജീവമല്ല. അതേസമയം അധ്യാപകൻ കെഎസ്ടിഎ അംഗമാണെന്നത് വ്യാജ പ്രചരണമാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

vachakam
vachakam
vachakam

 അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. അധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശിയാണ് ജിജോ ജെയിംസ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘർഷം ഉണ്ടായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam