ആരോഗ്യമന്ത്രിയുടെ പി.എ.യുടെ പേര് ഉപയോഗിച്ച് ഉയർന്ന കോഴ ആരോപണം  കെട്ടിച്ചമച്ചതാണെന്ന് കുറ്റപത്രം

JULY 26, 2024, 11:34 AM

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 

കേസിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. തട്ടിപ്പ് നടത്തിയത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടെന്നും കുറ്റപത്രം. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം നൽകിയത്. 

തട്ടിപ്പിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് പങ്കില്ലെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിനും തട്ടിപ്പിൽ ബന്ധമില്ലെന്ന് കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. 

vachakam
vachakam
vachakam

കെ പി ബാസിത്, ലെനിൻ രാജ്, റഈസ്, അഖിൽ സജീവ് എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പരാതി നൽകിയ ഹരിദാസൻ സാക്ഷിപ്പട്ടികയിലുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam