എൻടിഎയിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

JULY 24, 2026, 10:10 AM

ദില്ലി: എൻടിഎയിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. നീറ്റ് അടക്കമുള്ള ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി.രാത്രി 8 മണിക്കായിരുന്നു നടപടി വിവരം പുറത്തുവിട്ടത്. വീഴ്ച വരുത്തിയ ചില ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയും ക്രിമിനൽ നടപടിയും സ്വീകരിക്കുമെന്നും റിപ്പോർട്ടുണ്ട്.

സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സർക്കാർ എൻടിഐയിൽ അഴിച്ചുപണിയെന്ന വാർത്ത വരുന്നത്.കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജിയിൽ സർക്കാർ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ നടക്കുന്നത്.

രാജി ഒഴികെയുള്ള ആവശ്യങ്ങൾ തൽക്കാലം പരിഗണിക്കാമെന്ന് സിജെപി നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രിതല സമിതി അറിയിച്ചു.എന്നാൽ, രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചർച്ച തീരുമാനാകാതെ പിരിയുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam