കാട്ടാക്കടയിൽ കാർബൺ ബഹിർഗമനം 46.75% കുറഞ്ഞതായി റിപ്പോർട്ട് 

AUGUST 6, 2025, 6:11 AM

 തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാർബൺ ബഹിർഗമനത്തിൽ 46.75%  കുറവ് ഉണ്ടായതായി രണ്ടാം കാർബൺ ഓഡിറ്റ് റിപ്പോർട്ട്. കാട്ടാക്കട മണ്ഡലത്തിലെ ആറു ഗ്രാമ പഞ്ചായത്തുകളിലെയും, 5 സാമൂഹിക സാമ്പത്തിക മേഖലകളിലെയും കാർബൺ ബഹിർഗമനത്തെക്കുറിച്ച് ശാസ്‌ത്രീയമായി പഠിച്ച് തയ്യാറാക്കിയ രണ്ടാമത്തെ കാ‍ർബൺ ഓഡിറ്റ് റിപ്പോ‍ർട്ട് കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തിൽ രണ്ടാമതും ഓഡിറ്റ് നടത്തി പ്രവർത്തന പുരോഗതി വിലയിരുത്തുന്നത്.

കാട്ടാക്കട കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയെങ്കിലും കാട്ടാക്കട നിയോജക മണ്ഡലം ഇപ്പോഴും കാർബൺ പോസിറ്റീവ് എന്ന നിലയിൽ തന്നെ തുടരുകയാണെന്നും നിയോജകമണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലും അധിക കാർബൺ ബഹിർഗമനമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സൌരോർജ്ജ പദ്ധതി, മാലിന്യ മുക്തം കാട്ടാക്കട പദ്ധതി, ഫലവൃക്ഷത്തോട്ടങ്ങൾ, ജലസമൃദ്ധി പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. 

കോഴിക്കോട് ആസ്ഥാനമായുള്ള ജലവിഭവ വിനിയോഗ കേന്ദ്രത്തിൻ്റെ (Centre for Water Resoruces Development & Management) തിരുവനന്തപുരം റീജിയണൽ സെൻ്ററിലെ ഡോ. ശ്രുതി കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാക്കട മണ്ഡലത്തിലെ ഓഡിറ്റ് പൂർത്തീകരിച്ചത്. Intergovernmental Panel on Climate Change (IPCC) 2006, 2019 മാനദണ്ഡങ്ങൾ പാലിച്ചാണിത്. 

vachakam
vachakam
vachakam

പ്രകൃതിദത്ത ആഗിരണ മാർഗങ്ങളിലൂടെയുള്ള കാർബൺ ആഗിരണം 16.1ശതമാനമാണ്. ആറ് പഞ്ചായത്തുകളും കാർബൺ ആഗിരണത്തിൽ പുരോഗതി പ്രകടമാക്കി. മെച്ചപ്പെട്ട വിളഭൂമി ഉൽപ്പാദനക്ഷമതയും ജലസമൃദ്ധി പദ്ധതിക്ക് കീഴിലുള്ള ഇടപെടലുകളും മൂലം കാട്ടാക്കട ഗ്രാമപഞ്ചായത്ത് കാർബൺ ആഗിരണത്തിൽ  221% വർദ്ധനവ് രേഖപ്പെടുത്തി മുന്നിലെത്തി. മാറനല്ലൂരും മലയിൻകീഴും തൊട്ടുപിന്നിലുണ്ട്. റംബൂട്ടാൻ അടക്കം കൃഷിയിട തോട്ടങ്ങൾ വർധിച്ചതും ജലസമൃദ്ധി പദ്ധതിയിൽ ഏറ്റെടുത്ത മറ്റ് പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ. സ്ഥാപനാടിസ്ഥാനത്തിൽ നടത്തിയ ഇടപെടലുകളിലൂടെയും സാമൂഹികമായി നടത്തിയ പ്രവർത്തനങ്ങളുടെയും ഫലമായി 2.2% കുറവ് ഉണ്ടാക്കാനായിട്ടുണ്ട്. ഇതിൽ സോളാർ പദ്ധതിയുടെ പങ്ക് മൊത്തം കുറവിന്റെ 39.2 ശതമാനവും മാലിന്യമുക്തം കാട്ടാക്കടയുടെ പങ്ക് മൊത്തം കുറവിന്റെ 60 ശതമാനവും ആണ്.

കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നിരവധി ശുപാർശകളും റിപ്പോർട്ടിലുണ്ട്.  നിലവിലുള്ള സംരംഭങ്ങളെ സുസ്ഥിരമാക്കുകയും വികസിപ്പിക്കുകയും ചെയ്യുക,  സൌരോർജ്ജ പദ്ധതിയിൽ കൂടുതൽ വീടുകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുക, മാലിന്യ മുക്തം കാട്ടാക്കടയെ ശക്തിപ്പെടുത്തുക, ഗതാഗത മേഖലയിലെ മലിനീകരണം കുറക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുക, പൊതു, മുനിസിപ്പൽ ഗതാഗതത്തെ വൈദ്യുതീകരിക്കുക, 2025 മുതൽ സീറോ-എമിഷൻ ബസുകൾ, ടാക്സികൾ, മുനിസിപ്പൽ വാഹനങ്ങൾ എന്നിവ മാത്രം വാങ്ങുന്നതിന് നിർബന്ധിതമാക്കുക, എല്ലാ പഞ്ചായത്തുകളിലും ഇ.വി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ഇ.വി ഉപയോഗം വർധിപ്പിക്കുന്നതിന് പ്രോത്സാഹന പദ്ധതികൾ അവതരിപ്പിക്കുക, സുസ്ഥിര മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക, മൊബൈൽ ആപ്പുകളിലൂടെയും പൊതു പദ്ധതികളിലൂടെയും ഇ-ബൈക്കുകൾ, ഷെയർ മൊബിലിറ്റി, മോട്ടോറൈസ് ചെയ്യാത്ത ഗതാഗതം (NMT) എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ക്യാമ്പയിനുകൾ ആരംഭിക്കുക തുടങ്ങിയ ശുപാർശകൾ റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam