കോഴിക്കോട്: വടകരയില്‍ കാര്‍ ബസ്സിലേക്ക് ഇടിച്ച് കയറി ഡയാലിസിസ് രോഗി മരിച്ചു. മാഹി പന്തക്കല്‍ സ്വദേശി സുരേന്ദ്രനാണ് മരിച്ചത്.
വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുരേന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സുരേന്ദ്രന് കാറിന്റെ നിയന്ത്രണം നഷ്ടമാകുകയും സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറുകയുമായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
