'ആവേശവും ആഘോഷവും നിറഞ്ഞ് ടീം കനേഡിയൻ ലയൺസ് ഫാമിലി പിക്‌നിക്'

JUNE 11, 2026, 8:18 AM

മിസിസാഗയിലെ മീഡോവേൽ പാർക്കിൽ ജൂൺ 7ന് ടീം കനേഡിയൻ ലയൺസിന്റെ വാർഷിക ഫാമിലി പിക്‌നിക് വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. ടീം കനേഡിയൻ ലയൺസ് സംഘടിപ്പിച്ച ഫാമിലി പിക്‌നിക് നൂറുകണക്കിന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വർണാഭമായി നടന്നു. മിസിസാഗ മേയർ കരോളിൻ പാരിഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

കമ്മ്യൂണിറ്റി പ്രവർത്തനങ്ങളെ പ്രശംസിച്ച അവർ, മീഡോവേൽ പാർക്കിലെ പാർക്കിംഗ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കൂടാതെ, പാർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് കുടുംബസാമൂഹിക സംഗമങ്ങൾ നടത്തുന്നവർക്ക് അനാവശ്യ പാർക്കിംഗ് ടിക്കറ്റുകൾ ലഭിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ ഉറപ്പുനൽകി. എം.പി.പി. ദീപക് ആനന്ദിന്റെ സാന്നിധ്യവും പരിപാടിക്ക് കൂടുതൽ പ്രൗഢി പകർന്നു 

കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഒരുമിച്ച് ആസ്വദിക്കാവുന്ന നിരവധി വിനോദകായിക പരിപാടികൾ പിക്‌നിക്കിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഏറെ ആവേശം സൃഷ്ടിച്ച 'തീറ്റമത്സരത്തിൽ' നിതിൻ വിജയിയായി. മത്സരാർത്ഥികളുടെ ആവേശവും കാണികളുടെ കൈയടിയും പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി പരിപാടിയുടെ വിജയത്തിനായി സഹകരിച്ച സ്‌പോൺസർ ടോമി കൊക്കാട്ടിനും കേരള കറി ഹൗസിനും സംഘാടകർ പ്രത്യേക നന്ദി രേഖപ്പെടുത്തി.

vachakam
vachakam
vachakam

സൗഹൃദവും കൂട്ടായ്മയും ആഘോഷിച്ച ഈ ഫാമിലി പിക്‌നിക്, ടീം കനേഡിയൻ ലയൺസ് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും സന്തോഷത്തിന്റെയും ഓർമ്മകളുടെയും ഒരു മനോഹര ദിനമായി മാറി. സമൂഹത്തിലെ ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ടീം കനേഡിയൻ ലയൺസിന്റെ പ്രസിഡന്റ് നിഖിൽ വർഗീസ്, സെക്രട്ടറി തെരേസ തോമ്‌സൺ, ട്രഷറർ ബിനു ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർമാരായ ദീപ ടോമി, ജയ്ദീപ് ജോൺ, മീഡിയ കോർഡിനേറ്റർ വിനു ദേവസ്യ, ബിനു ചെറിയാൻ ബിൻസി ബോബിചെറിയാൻ, നിക്‌സൺ മാനുവൽ, ബിബിൻ ജോസ്,  ജിതിൻ ജോസഫ്, ജോസ് തോമസ്, രാഗേഷ് മൈലക്കര, സൗമ്യ തേജസ്, റൈജു ദേവസിക്കുട്ടി, മേരി സിറിയക്, ഷെറിൻ ജോസഫ്, ലിബിൻ ബാബു, ഷൈജു ജി.പി., ശ്യാം ശശികുമാർ, ബിജു തോമസ്, മേഘ പുത്തൂരാൻ, ധന്യ ബിബിൻ എന്നിവർ വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam