ചെന്നൈ: തമിഴ്‌നാട് സർക്കാർ തടവുകാർക്കായി മുടക്കുന്ന തുക വെട്ടിക്കുറച്ചുവെന്ന തരത്തിൽ പ്രചാരണം.
തടവിൽ കഴിയുന്നവരെ പരിപോഷിപ്പിക്കുന്ന വിധമുള്ള അനാവശ്യ ചെലവുകൾ നിർത്തലാക്കിയെന്നും ഈ തുക സ്കൂൾ വിദ്യാർഥികളുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാണ് വിജയ് സർക്കാരിന്റെ തീരുമാനം എന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
എന്നാൽ, സർക്കാർ ഇത്തരമൊരു ഉത്തരവിറക്കിയിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചരണം വ്യാജമാണ്.
ജയിലുകളിൽ 'ഇൻ-ഹൗസ് ബസാർ' പോലുള്ള സംവിധാനങ്ങളും ടിവികെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തടവുകാർക്ക് ആവശ്യമായ പഴങ്ങളും മറ്റ് അനുവദനീയമായ സാധനങ്ങളും ജയിൽ വളപ്പിനുള്ളിൽ തന്നെ സംഭരിച്ച് വിതരണം ചെയ്യുന്ന സംവിധാനമാണ് 'ഇൻ-ഹൗസ് ബസാർ'.
ജയിലുകളിലേക്ക് മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും കടത്താൻ ഉപയോഗിക്കുന്ന വഴികൾ അടയ്ക്കുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജയിൽ സന്ദർശനത്തിന് ശേഷം ഊർജ-നിയമ വകുപ്പ് മന്ത്രി ആർ. നിർമൽകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
