'ബിസിനസ് ബിയോണ്ട് ബോർഡേഴ്‌സ്'; ആഗോള ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റുമായി ടീം വോയ്‌സ് ഓഫ് ഫോമാ

JULY 28, 2026, 10:50 PM

ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ 2026-2028 എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ അധികാരത്തിലെത്തുകയാണെങ്കിൽ, കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും അമേരിക്കൻ മലയാളി സംരംഭക സമൂഹത്തിനും ഒരുപോലെ ഗുണകരമാകുന്ന ഒരു ആഗോള ബിസിനസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കൻ മലയാളികളുടെ സാമ്പത്തിക ശക്തിയെ കേരളത്തിന്റെ വികസനവുമായി ബന്ധിപ്പിക്കാൻ ഉതകുന്ന ഒരു മുന്നേറ്റമാണിത്.

'Business Beyond Boundaries - Invest & Innovation Summit' എന്ന പേരിൽ വിഭാവനം ചെയ്യുന്ന ഈ സംരംഭം ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന ന്യൂയോർക്കിലെ മാൻഹാട്ടനിൽ കേരള സർക്കാരിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

പതിവുപോലെയുള്ള പ്രസംഗങ്ങളിലും ചർച്ചകളിലും ഒതുങ്ങുന്ന ഒരു ബിസിനസ് മീറ്റ് അല്ല ഇത്. ആശയങ്ങൾ നിക്ഷേപങ്ങളിലേക്കും പങ്കാളിത്തങ്ങളിലേക്കും വളർച്ചയിലേക്കും പരിവർത്തനം ചെയ്യുന്നതിനുള്ള പ്രവർത്തനാധിഷ്ഠിത വേദിയായിരിക്കും ഈ കോൺക്ലേവ്.

vachakam
vachakam
vachakam


ടീം വോയ്‌സ് ഓഫ് ഫോമാ നേതാക്കളുടെ അഭിപ്രായത്തിൽ, ഈ സംരംഭത്തിലൂടെ ഫോമായോ സംഘടനയുടെ ഭാരവാഹികളോ നേരിട്ട് നിക്ഷേപം നടത്തുകയോ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, അമേരിക്കയിലെ ബിസിനസ് സമൂഹത്തെയും ആഗോള നിക്ഷേപകരെയും കേരളത്തിലെ സർക്കാർ ഏജൻസികളുമായും വ്യവസായ സംരംഭകരുമായും സ്റ്റാർട്ടപ്പ് മേഖലയുമായും ബന്ധിപ്പിക്കുന്ന വിശ്വസനീയമായ ഫെസിലിറ്റേറ്റർ എന്ന നിലയിലാണ് ഫോമായുടെ പങ്കാളിത്തം.

അമേരിക്കൻ മലയാളി വ്യവസായികളുടെ ആഗോള ബന്ധങ്ങളും കേരളത്തിന്റെ വളർന്നുവരുന്ന നിക്ഷേപ സാധ്യതകളും ഒരേ വേദിയിൽ സമന്വയിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബിസിനസ് ആശയങ്ങളുടെ കൈമാറ്റം, നിക്ഷേപ സാധ്യതകളുടെ കണ്ടെത്തൽ, സാങ്കേതികവിദ്യയുടെ പങ്കുവെക്കൽ, സംയുക്ത സംരംഭങ്ങൾ, വിപണി വികസനം എന്നിവയ്ക്ക് ഈ സമ്മിറ്റ് വഴിയൊരുക്കുമെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

സമ്മിറ്റിൽ അടിസ്ഥാന സൗകര്യ വികസനവും റിയൽ എസ്റ്റേറ്റും, നിർമ്മാണ വ്യവസായം, ഇൻഫർമേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, ആരോഗ്യരംഗവും ലൈഫ് സയൻസസും, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹരിതോർജം, സുസ്ഥിര വികസനം, കാർഷികഭക്ഷ്യ സംസ്‌കരണ മേഖല, ക്രിയേറ്റീവ് ഇൻഡസ്ട്രീസ്, മീഡിയ, സിനിമ, സ്റ്റാർട്ടപ്പുകൾ, നവീകരണ സംരംഭങ്ങൾ തുടങ്ങി ഭാവിയെ നിർണയിക്കുന്ന മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകും.

കേരളത്തിലെ സംരംഭകരും അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും നിക്ഷേപകരും വ്യവസായ പ്രമുഖരും ഒരേ വേദിയിൽ ആശയങ്ങൾ അവതരിപ്പിക്കാനും നൂതന ബിസിനസ് മോഡലുകൾ പ്രദർശിപ്പിക്കാനും പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കാനും അവസരമൊരുക്കുന്നതാണ് കോൺക്ലേവിന്റെ മറ്റൊരു പ്രത്യേകത. അതിർത്തികൾക്കപ്പുറമുള്ള ബിസിനസ് സഹകരണങ്ങളിലൂടെ പുതിയ വിപണികൾ കണ്ടെത്തുകയും സംയുക്ത നിക്ഷേപങ്ങളിലൂടെ സാമ്പത്തിക മൂല്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ കാഴ്ചപ്പാട്.

ടീം വോയ്‌സ് ഓഫ് ഫോമാ നേതാക്കൾ പറയുന്നതനുസരിച്ച്, വിദേശ മലയാളികളുടെ സാമ്പത്തിക ശേഷിയും അനുഭവസമ്പത്തും കേരളത്തിന്റെ വികസന അജണ്ടയുമായി ഫലപ്രദമായി ബന്ധിപ്പിക്കുന്നതിന് ഫോമായുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സംരംഭങ്ങളിലൊന്നായി ഈ സമ്മിറ്റ് മാറും. ലോകമെമ്പാടുമുള്ള മലയാളി ബിസിനസ് സമൂഹത്തിനും കേരളത്തിലെ വ്യവസായ മേഖലക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ദീർഘകാല സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായത്തിനാണ് ഇതിലൂടെ തുടക്കമാകുകയെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

'Global Connections - Limitless Opportunities' എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന Boundaries - Invest & Innovation Summit അമേരിക്കയുടെ അവസരങ്ങളെയും കേരളത്തിന്റെ കരുത്തിനെയും ഒന്നിപ്പിച്ച് സുസ്ഥിരവും സമ്പന്നവുമായ ഭാവിയിലേക്ക് നയിക്കുന്ന ഒരു ആഗോള സാമ്പത്തിക പാലമാകുമെന്ന് ബിജു തോണിക്കടവിൽ നേതൃത്വം നൽകുന്ന ടീം ഫോമായുടെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam