ചണ്ഡീഗഡ്: ട്രെയിന്‍ പുറപ്പെടുന്ന സമയം അറിയിപ്പില്ലാതെ മാറ്റിയതില്‍ യാത്രക്കാരന് റെയില്‍വേയും ഐആര്‍സിടിസിയും ചേര്‍ന്ന് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ടിക്കറ്റ് ബുക്ക് ചെയ്ത ഇനത്തില്‍ 10,620 രൂപയും വ്യവഹാര ചെലവുകള്‍ക്കുള്ള ഇനത്തില്‍ 5,000 രൂപയും ചേര്‍ത്ത് 15,620 രൂപ നല്‍കണമെന്നാണ് നിര്‍ദേശം. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് നടപടി.
ഗോവയിലെ മഡ്ഗാവില്‍ നിന്ന് ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് ടിക്കറ്റ് ചെയ്ത കുടുംബത്തിന്റെ യാത്രയാണ് തടസപ്പെട്ടത്. നിശ്ചയിച്ച സമയം പിന്നിട്ടിട്ടും ട്രെയിന്‍ കാണാതായതോടെ, കുടുംബം റെയില്‍വേ അധികൃതരോട് വിവരം തിരക്കുകയായിരുന്നു. ഷെഡ്യൂളില്‍ മാറ്റം വരുത്തിയിരുന്നുവെന്നും രണ്ട് മണിക്കൂര്‍ മുമ്പ് ട്രെയിന്‍ പുറപ്പെട്ടുവെന്നുമാണ് പരാതിക്കാരന് ലഭിച്ച മറുപടി.
എന്നാൽ, മണ്‍സൂണ്‍ കാലയളവില്‍ യാത്രക്കാര്‍ തന്നെ ട്രെയിന്‍ സമയം ഉറപ്പുവരുത്തണമെന്നായിരുന്നു റെയില്‍വേയുടെ വാദം. പുതുക്കിയ സമയക്രമം പബ്ലിക് അഡ്രസ് സിസ്റ്റം വഴി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും റെയില്‍വേ പറഞ്ഞു. അശ്രദ്ധ മൂലമാണ് പരാതിക്കാരന് ട്രെയിന്‍ നഷ്ടപ്പെട്ടതെന്നും റെയില്‍വേ വ്യക്തമാക്കി.
അതേസമയം, പബ്ലിക് അഡ്രസ് സിസ്റ്റം വഴി സമയക്രമം പ്രസിദ്ധീകരിച്ചിട്ട് മാത്രം കാര്യമില്ലെന്നും വിവരങ്ങള്‍ കൃത്യസമയത്ത് യാത്രക്കാരെ അറിയിക്കാനായുള്ള ബാധ്യത റെയില്‍വേ അധികൃതര്‍ക്ക് ഉണ്ടെന്നും കമ്മീഷന്‍ അറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
