പെട്രോളിലെ എത്തനോൾ അളവ് കൂട്ടും; ശാസ്ത്രീയ സാധ്യതകൾ പരിശോധിച്ചെന്ന് സുരേഷ് ഗോപി

NOVEMBER 8, 2026, 1:51 AM

പെട്രോളിലെ എത്തനോളിന്റെ അളവ് കാലക്രമേണ വർദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. നിലവിൽ 20 ശതമാനത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത് എന്നും ഇത് ഇനിയും കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു. ശാസ്ത്രീയമായ സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ വർദ്ധനവ് നടത്തുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

എത്രത്തോളം എത്തനോൾ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്താൻ കർണാടകയും കേരളവും പരിശോധന നടത്തണം. രാഷ്ട്രീയപരമായ കുതന്ത്രങ്ങൾ നടത്തിയാൽ ആർക്കാണ് കോട്ടമെന്നത് കണ്ടറിയേണ്ടിവരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി. കേരളത്തിലെ പെട്രോളിയം ഉത്പന്നങ്ങളിൽ നിശ്ചിത അളവിനേക്കാൾ കൂടുതൽ എത്തനോൾ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ ഒരു പരാതി ഉയർന്നിരുന്നു.

പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസിലേക്ക് നിരവധി പരാതികളാണ് ഫോൺ വഴി ലഭിച്ചത്. ഇതിനെ തുടർന്ന് സംസ്ഥാനത്തെ പെട്രോൾ പമ്പുകളിലും ടാങ്കറുകളിലും പരിശോധന നടത്താൻ തീരുമാനമായി. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാകും ആദ്യഘട്ട പരിശോധനകൾ നടക്കുക.

vachakam
vachakam
vachakam

മന്ത്രിയുടെ ഓഫീസിലേക്ക് കൂടുതൽ പരാതികൾ ലഭിച്ചത് ഈ ജില്ലകളിൽ നിന്നായിരുന്നു. കൺസ്യൂമർ അഫയേഴ്‌സ് കമ്മീഷണറുടെ നേതൃത്വത്തിലാകും പരിശോധനകൾ നടത്തുക. ക്രമക്കേടുകൾ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

പെട്രോളിൽ എത്തനോൾ കലർത്തുന്നതിന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം പിന്തുണ നൽകിയിരുന്നു. കർണാടകയിൽ 56 സാമ്പിളുകൾ നിശ്ചിത E 20 മാനദണ്ഡം പാലിച്ചുവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തെറ്റായ പരിശോധനകൾ കാരണമാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

English Summary: Union Minister Suresh Gopi stated that the ethanol content in petrol will be increased over time, citing scientific possibilities. He challenged Karnataka and Kerala to conduct tests to determine the ethanol content, warning against political mischief. This comes as numerous complaints regarding excess ethanol in petroleum products reached Public Distribution Minister Anoop Jacobs office, prompting inspections at petrol pumps and tankers in Thiruvananthapuram, Ernakulam, Kannur, and Kozhikode. The central government supports ethanol blending, asserting that allegations arise from inaccurate inspections, and 56 samples in Karnataka met the E 20 standard.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Suresh Gopi, Ethanol in Petrol, Kerala Petrol Inspection, Union Minister Statement, Petroleum Ministry

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam