മുംബൈ: ഡല്‍ഹിക്ക് പിന്നാലെ ബോംബെ ഹെക്കോടതി കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി. കോടതിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇമെയില്‍ ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭീഷണി സന്ദേശം ഇമെയില്‍ വഴി അധികൃതര്‍ക്ക് ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബെ ഹൈക്കോടതിയിലെ നടപടികള്‍ പെട്ടെന്ന് നിര്‍ത്തിവെച്ചു.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉച്ചയ്ക്ക് 12.45 ഓടെ കോടതി പരിസരം ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയും ബാര്‍ അസോസിയേഷനുകളോട് അവരുടെ അംഗങ്ങളെ അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഭിഭാഷകരും വ്യവഹാരികളും കോടതി ജീവനക്കാരും കെട്ടിടം വിട്ടുപോയി.
ഡല്‍ഹിയിലും സമാനമായ ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജീവനക്കാരെ നേരത്തെ ഒഴിപ്പിച്ചു.
പോലീസും ബോംബ് സ്ക്വാഡും കോടതിയിലെത്തി കെട്ടിടം ഒഴിപ്പിച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ പരിഭ്രാന്തി പരത്തിയ മെയില്‍ വ്യാജമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്