ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീർ മാധ്യമങ്ങൾ. മുൻ പേജുകൾ കറുത്ത നിറത്തിൽ അച്ചടിച്ചാണ് കശ്മീരിലെ നിരവധി പ്രമുഖ പത്രങ്ങൾ പ്രതിഷേധിച്ചത്.
ഗ്രേറ്റര്‍ കശ്മീര്‍, റൈസിങ് കശ്മീര്‍, കശ്മീര്‍ ഉസ്മ, അഫ്താബ്, തൈമീല്‍ ഇര്‍ഷാദ് എന്നിവയുള്‍പ്പെടെയുള്ള ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങള്‍ പരമ്പരാഗത രൂപകല്‍പ്പന ഉപേക്ഷിച്ച് ഇരുണ്ട കറുത്ത പശ്ചാത്തലം തിരഞ്ഞെടുത്തു.
തലക്കെട്ടുകളും എഡിറ്റോറിയലുകളും വെള്ളയിലും ചുവപ്പിലും അച്ചടിച്ചു. Gruesome: Kashmir Gutted, Kashmiris Grieving- 'ഭയാനകം: കശ്മീർ നശിച്ചു, കശ്മീരികൾ ദുഃഖിക്കുന്നു' എന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റർ കശ്മീർ കറുത്ത പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ എഴുതിയ തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചു.
'ഭൂമിയിലെ പറുദീസ' എന്ന പൈതൃകം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ജമ്മുകശ്മീർ പ്രദേശത്തിന് മേൽ ഈ ആക്രമണം ഇരുണ്ട നിഴൽ വീഴ്ത്തിയെന്ന് ഗ്രേറ്റർ കശ്മീറിന്റെ എഡിറ്റോറിയൽ പേജിൽ പറഞ്ഞു. സമാനമായ ഭാഷയും നിലപാടുമാണ് കശ്മീരിലെ ഉറുദു പത്രങ്ങളും സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്