കണ്ണൂർ: ലൈസൻസില്ലാത്ത തോക്കുമായി റിട്ട. എസ്ഐ അറസ്റ്റിൽ. അപകടത്തിൽപ്പെട്ട കാറിൽ നാട്ടുകാരാണ് നാടൻ തോക്ക് കണ്ടെത്തിയത്.
പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ നാടൻ തോക്കിന് പുറമെ മൂന്ന് തിരകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വാരം സ്വദേശി സെബാസ്റ്റ്യനാണ് പിടിയിലായത്.
ഇന്നലെ രാത്രി സെബാസ്റ്റ്യൻ ഓടിച്ച കാർ കാടാങ്കോട് കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് കാറിന്‍റെ പിൻസീറ്റിൽ നാടൻ തോക്ക് കണ്ടത്.
സംശയം തോന്നി സെബാസ്റ്റ്യനെ തടഞ്ഞുവച്ച് ചക്കരക്കൽ പൊലീസിനെ വിവരമറിയിച്ചു. സെബാസ്റ്റ്യൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പന്നിയെ വെടിവെക്കാൻ വന്നതാണെന്നാണ് സെബാസ്റ്റ്യൻ നൽകിയ മൊഴി. ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചതിന് അറസ്റ്റ് രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്