പട്‌ന: ബിഹാറില്‍ ചരിത്രത്തിലാദ്യമായി ബിജെപി ഭരണത്തിലേക്ക്. ബിജെപി നേതാവ് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്യസഭാംഗമായതിന് പിന്നാലെ നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ് ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തിലെത്തുന്നത്.
നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമാണ് സാമ്രാട്ട് ചൗധരി. നിതീഷ്‌കുമാറിന്റെ സദ്ഭരണ മാതൃക പുതിയ സർക്കാരിന് പ്രചോദനമാകുമെന്നും അത് പിന്തുടരുമെന്നും സമ്രാട്ട് ചൗധരി പറഞ്ഞു. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും സാമ്രാട്ട് ചൗധരി കൂട്ടിച്ചേർത്തു.
ആർജെഡിയിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ സജീവമായ സമ്രാട്ട് ചൗധരി, 1999-ൽ റാബ്‌റിദേവി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്നു.
2014-ൽ ജെഡിയുവിലെത്തിയ സാമ്രാട്ട് ചൗധരി ജിതൻ റാം മാഞ്ചി സർക്കാരിലും മന്ത്രിയായിരുന്നു. പിന്നീടാണ് സാമ്രാട്ട് ചൗധരി ബിജെപി പാളയത്തിലെത്തുന്നത്. 2023 മാർച്ചിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലുമെത്തി. ബിഹാറിലെ പ്രബല ഒബിസി വിഭാഗമായ കുശ്‌വാഹ വിഭാഗത്തിൽനിന്നുള്ള നേതാവാണ് സാമ്രാട്ട് ചൗധരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഇസ്ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾക്ക് കളമൊരുങ്ങുന്നു
ഇറാനെതിരെ സാമ്പത്തിക യുദ്ധം കടുപ്പിച്ച് ട്രംപ് സർക്കാർ; ഇന്ധന ഇറക്കുമതിയിലെ ഇളവുകൾ ഇനി
ഇന്ത്യൻ വംശജനായ ഇമിഗ്രേഷൻ ജഡ്ജിയെ പുറത്താക്കി ട്രംപ് ഭരണകൂടം
ട്രംപിന്റെ രണ്ടാം വരവിൽ നടുങ്ങി നാറ്റോ; പ്രതിരോധത്തിനായി യൂറോപ്പ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു