പ്ലസ് ടു വിദ്യാർത്ഥി  തൂങ്ങിമരിച്ച സംഭവം: 3 അധ്യാപകർക്ക് സസ്‍പെൻഷൻ 

JANUARY 16, 2025, 7:30 PM

 കണ്ണൂർ: കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ. 

ഈ മാസം എട്ടാം തീയതിയാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ  കണ്ടെത്തിയത്. 

 ഈ മാസം എട്ടിന് സ്കൂളിലേക്ക് ഭവതിന്റെ അമ്മയെ വിളിച്ചിരുന്നു. അവർ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കാണുന്നത്. 

vachakam
vachakam
vachakam

അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. 

അധ്യാപകരായ ഗിരീഷ്, ആനന്ദ്, അനീഷ് എന്നിവരെയാണ് 15 ദിവസത്തേക്ക് ഹയർസെക്കന്‍ററി മേഖലാ ഉപമേധാവി സസ്‍പെൻഡ് ചെയ്‍തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam