വയനാട്: ഒളിച്ചുകളി തുടർന്ന് വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്ന! മിഷൻ ബേലൂർ മഗ്ന ഇന്നലെയും ഫലം കണ്ടില്ല. എങ്കിലും കാട്ടാന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക വനംവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്.
ബേലൂർ മഗ്നയുടെ ആക്രമണത്തിൽ പടമല സ്വദേശി അജീഷ് മരിച്ചതിനെ തുടർന്ന് നടന്ന വലിയ പ്രക്ഷോഭത്തെ തുടർന്നാണ് കാട്ടാനയെ പിടികൂടാൻ ഉള്ള ഉത്തരവിറങ്ങിയത്.
ഉത്തരവിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ആനയെ പിടികൂടാൻ കഴിഞ്ഞില്ല.
ഉൾവനത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ആന എപ്പോൾ വേണമെങ്കിലും കാടിറങ്ങുമെന്ന ഭീതിയിലാണ് വയനാട്ടിലുള്ളവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്