ലക്നൗ: കൂട്ടക്കൊലപാതകത്തിന് ശേഷം ബാങ്ക് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. എസ്.ബി.ഐ ജീവനക്കാരനായ മാനസ് വാജ്‌പേയി (38) ആണ് ഐസിഐസിഐ ബാങ്ക് ജീവനക്കാരിയായ ഭാര്യ ദിവ്യ മിശ്രയെയും സ്വന്തം സഹോദരി ശിവ വാജ്‌പേയിയെയും (28) വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരവും തുടര്‍ന്ന് സഹോദരിയെ വധിക്കുമെന്ന പദ്ധതിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചശേഷമായിരുന്നു മാനസ് ജീവനൊടുക്കിയത്.
വിവാഹം കഴിഞ്ഞ് 12 വര്‍ഷം പിന്നിട്ടിട്ടും കുട്ടികളില്ലാത്തതിനെ ചൊല്ലിയും മറ്റ് വ്യക്തിപരമായ കാരണങ്ങളാലും ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഒരു വര്‍ഷം മുന്‍പ് ദിവ്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ദിവ്യയ്ക്ക് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മാനസ് അവരുടെ ഓഫീസിലെത്തി വിളിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. ഗോമതിനഗറില്‍ വെച്ച് വെടിയേറ്റ ദിവ്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയെ വെടിവെച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് മാനസ് തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത്. ഭാര്യ തന്നോട് ചതി ചെയ്തതിനാല്‍ അവളെ കൊലപ്പെടുത്തിയെന്നും, ഇനി ഭിന്നശേഷിക്കാരിയായ സഹോദരിയെ കൂടി വധിച്ച് താനും മരിക്കുമെന്നുമായിരുന്നു സ്റ്റാറ്റസിലെ ഉള്ളടക്കം. ഈ വിവരങ്ങള്‍ ഭാര്യയുടെ സഹോദരി പ്രഗ്യക്കും ഭരത്തിനും അറിയാമെന്നും സ്റ്റാറ്റസില്‍ വ്യക്തമാക്കിയിരുന്നു.
വീട്ടിലെത്തിയ മാനസ്, താന്‍ മരിച്ചാല്‍ ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാന്‍ മറ്റാരുമുണ്ടാകില്ലെന്ന ആശങ്കയില്‍ സഹോദരി ശിവയെ വെടിവെച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് അതേ തോക്ക് ഉപയോഗിച്ച് സ്വയം ജീവനൊടുക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് ദിവ്യയുടെ സഹോദരി പ്രഗ്യ മിശ്ര ഉത്തര്‍പ്രദേശ് പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് എക്സില്‍ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. സംഭവം ഉത്തര്‍പ്രദേശ് പൊലീസിന്റെ അന്വേഷണത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
