ഇൻഡോർ: ഇൻഡോറിലെ കോളേജിൽ നടന്ന വാലൻ്റൈൻസ് ഡേ ആഘോഷത്തിനിടെ ബജ്റംഗ്ദൾ അക്രമം. കോളേജിൽ ഒരുക്കിയ വേദി ബജ്റംഗ്ദൾ പ്രവർത്തകർ തകർത്തു.
വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. പൊലീസ് കേസ് എടുത്തു.
കോളേജ് പരിസരത്ത് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഒരുകൂട്ടം ആളുകൾ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു. കാമ്പസിനുള്ളിലെ വസ്തുവകകൾ നശിപ്പിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഇൻഡോറിലുള്ള നർസി മോൻജി കോളേജിൽ സംഘടിപ്പിച്ച വാലന്റൈൻസ് ഡേ പരിപാടിയാണ് ബജ്രംഗ്ദൾ പ്രവർത്തകർ തടസ്സപ്പെടുത്തിയത്. കാമ്പസിനുള്ളിൽ അതിക്രമം നടത്തുകയും ചെയ്തു.
വാലന്റൈൻസ് ഡേ പ്രോഗ്രാം നടന്നു കൊണ്ടിരിക്കെ ഹിന്ദു സംഘടന കാമ്പസിനുള്ളിൽ അതിക്രമം നടത്തുകയായിരുന്നുവെന്ന് ഡിസിപി കൃഷ്ണ ലാൽചന്ദാനി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
