ചെന്നൈ: പ്രമുഖ സോപ്പ് ബ്രാന്‍ഡായ 'പവര്‍ സോപ്പ്'ല്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
2005ലാണ് പവര്‍ സോപ്പിന്റെ ബ്രാന്‍ഡ് സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി തമന്ന കരാറിലെത്തുന്നത്. ഈ കരാറിന്റെ കാലാവധി അവസാനിച്ച ശേഷവും കമ്പനി തന്റെ ചിത്രങ്ങള്‍ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിലും പരസ്യങ്ങളിലും ഉപയോഗിക്കുന്നത് തുടരുകയാണെന്നും ഇത് തന്റെ പ്രശസ്തിയെ ബാധിക്കുന്നുവെന്നുമാണ് തമന്ന കോടതിയില്‍ വാദിച്ചത്.അതിനാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നുമാണ് തമന്ന ആവശ്യപ്പെട്ടത്.
അതേസമയം, കരാര്‍ കാലാവധിക്ക് ശേഷം കമ്പനി ഈ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ താരത്തിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാകിസ്താന് കൈത്താങ്ങായി സൗദി; 8 ബില്യൺ ഡോളറിന്റെ വമ്പൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു
ഒസാമ ബിൻ ലാദന് മുൻപേ അമേരിക്കയെ വിറപ്പിച്ച ഭീകരൻ; ഇമാദ് മുഗ്നിയയെ സിഐഎയും
പെന്റഗൺ മേധാവിക്കെതിരെ കുറ്റവിചാരണയ്ക്ക് നീക്കം; ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു
വിയറ്റ്നാം യുദ്ധത്തിന് ശേഷം റെക്കോർഡ് നേട്ടവുമായി അമേരിക്കൻ പടക്കപ്പൽ; യുഎസ്എസ് ജെറാൾഡ് ആർ