തിരുവനന്തപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമം.
ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെയായിരുന്നു സംഭവം. ക്ലോക്ക് റൂമിന് സമീപം യാത്രക്കാരെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോഴായിരുന്നു അതിക്രമം.
വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത്തിനാണ് ദുരനുഭവമുണ്ടായത്.
ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും നെഞ്ചില്‍ തള്ളിമാറ്റുകയും ചെയ്തു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ചുപറിക്കാനും ശ്രമിച്ചു.
അതിക്രമത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വര്‍ക്കല ജനാര്‍ദ്ദനപുരം സ്വദേശികളാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വണ്ടിയുടെ രജിസ്ട്രേഷന് നമ്പര്‍ കേന്ദ്രീകരിച്ച് വര്‍ക്കല പൊലീസ് അന്വേഷണം തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
