നിയമസഭാ ഉപതെരഞ്ഞെടുപ്പ്; 13 സീറ്റുകളിൽ 11ലും ഇന്ത്യ സഖ്യം മുന്നേറുന്നു

JULY 13, 2024, 11:54 AM

ദില്ലി: ഏഴു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 13 സീറ്റുകളിൽ 11ലും ഇന്ത്യ സഖ്യം മുന്നേറുന്നു. 

 ലോക്സഭാ തെരഞ്ഞെടുപ്പിന്  ​ശേഷം ഇൻഡ്യ മുന്നണിയും എൻ.ഡി.എയും വീണ്ടും വിവിധ മണ്ഡലങ്ങളിൽ നേർക്ക് നേർ മത്സരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. 

ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ്  10 നാണ് നടന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാൾ),  ദെഹ്‌റ, ഹാമിർപൂർ, നാലഗഡ് (ഹിമാചൽ പ്രദേശ്), ബദരീനാഥ്, മംഗലൂർ  (ഉത്തരാഖണ്ഡ്)  ജലന്ധർ വെസ്റ്റ് (പഞ്ചാബ്) റുപൗലി (ബിഹാർ)  വിക്രവണ്ടി  (തമിഴ്നാട് ) അമർവാര  (മധ്യപ്രദേശ്) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.  ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ഉത്തരാഖണ്ഡിലെ ബദരീനാഥിലും മംഗളൂരുവിലും കോൺഗ്രസ് ലീഡ് ചെയ്യുന്നുവെന്നാണ്  റിപ്പോർട്ട്​. 

vachakam
vachakam
vachakam

ബിഹാറിലെ റുപൗലിയിൽ ജെഡിയുവും പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ ആം ആദ്മി പാർട്ടിയും ഹിമാചൽ പ്രദേശിലെ ദെഹ്റയിൽ ബിജെപിയും ഹാമിർപുരിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam