ആശ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർഗോട്ടുനിന്നും ആരംഭിച്ച ജാഥക്ക് മുന്നോടിയായി പായിപ്പാട് പഞ്ചായത്തിൽ സ്വാഗത സംഘം രൂപീകരണവും ഒപ്പുശേഖരണ പരിപാടിയും നടത്തി.
14ാം വാർഡിൽ ജോഷി കൊല്ലാപുരത്തിന്റെ ഭവനത്തിൽ കൂടിയ മീറ്റിംഗിൽ വാർഡ് മെമ്പർ ഡാർളി റ്റെജി ഒപ്പുശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ഐയ്ക്യദാർഢ്യ സമിതി ചെയർമാൻ സെബാസ്റ്റ്യൻ സ്രാങ്കന്റ് അദ്യക്ഷതയിൽ ജോഷി കൊല്ലാപുരം മുഖ്യ പ്രഭാഷണം നടത്തി. മേരിക്കുട്ടി ജയിംസ്, ജോളിമ്മ ജോസഫ്, ശ്രീദേവി കെ.ജി, പുഷ്പലത, സ്‌കറിയ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ആശ വർക്കർമാർ നടത്തുന്ന സമരം എത്രയും വേഗം ഒത്തുതീർപ്പിലെത്തിക്കണമെന്ന് ഡാർളി റ്റെജി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്