കൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പർ.
വാഹനം നടുറോഡിൽ നിർത്തിയിട്ട ശേഷമായിരുന്നു തർക്കം. ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ തർക്കം രൂക്ഷമാകുകയായിരുന്നു.
സിപിഎം നേതാവായ മനു മത്തായി ആണ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്.
'ഇത് ഞാൻ പൂട്ടിക്കുമെന്നും പേര് മനു മത്തായി എന്നു'മായിരുന്നു മെമ്പറുടെ ഭീഷണി. ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയതിനെയും മനു മത്തായി ചോദ്യം ചെയ്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മനു മത്തായി മദ്യ ലഹരിയിലാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
