തിരുവനന്തപുരം: സർക്കാരിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്ത്.
എയ്ഡഡ് സ്കൂളുകളെ മാഫിയ ഗണത്തിൽപ്പെടുത്തി സർക്കാർ പെരുമാറുന്നു.
സർക്കാർ കാണിക്കുന്നത് നെറികേടാണെന്നും ആർച്ച് ബിഷപ്പ് രൂക്ഷഭാഷയിൽ വിമർശിച്ചു. ക്രൈസ്തവ സ്കൂൾ മാനേജ്മെന്റുകളോട് വിവേചനം കാണിക്കുന്നുവെന്നും പാംപ്ലാനി കുറ്റപ്പെടുത്തി.
മതേതരത്വത്തിൽ വിശ്വസിക്കുന്നോ എന്ന് സംശയമുണ്ട്. ചില സമുദായങ്ങൾക്ക് പരിഗണന നൽകുന്നുവെന്നും പാംപ്ലാനി വിമർശിച്ചു.
അടിസ്ഥാന വർഗ്ഗത്തെ മറക്കുന്ന ഭരണമാണ് നടക്കുന്നതെന്നും സിപിഐ സമ്മേളനത്തെ പരാമർശിച്ചുകൊണ്ട് ജോസഫ് പാംപ്ലാനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്