കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും വനിത എസ്ഐ രേഷ്മയ്ക്കും എതിരായി നടി അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.
പൊലീസ് കേസെടുക്കാത്തതിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് നടി അൻസിബ ഹസ്സൻ.
പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്‍എം കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ പറയുന്നു.
വിഷയത്തിൽ ബുധനാഴ്ചക്കകം ഹിൽപാലസ് എസ് എച്ച് ഒ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
നടന്‍ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് കൂടുതൽ പേരുടെ മൊഴിയെടുത്തിരുന്നു. നടി നീന കുറുപ്പിന്‍റെയും പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിലിന്‍റെ മകന്‍റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിലിന്‍റെ മകൻ മൊഴി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
