റബർ ബോർഡിൽ വീണ്ടും രാഷ്ട്രീയ നിയമനം

JUNE 15, 2026, 5:41 AM

തിരുവനന്തപുരം: റബർ ബോർഡ് ചെയർമാൻ സ്ഥാനത്ത് വീണ്ടും രാഷ്ട്രീയ നിയമനം നടത്തി കേന്ദ്ര സർക്കാർ. ബിജെപി നേതാവും പാർട്ടിയുടെ ആലപ്പുഴ മേഖലാ അധ്യക്ഷനുമായ എൻ. ഹരിയെ റബർ ബോർഡ് ചെയർമാനായി നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി എന്നാണ് ലഭിക്കുന്ന വിവരം.

റബർ മേഖലയിലെ നിർണായക സ്ഥാപനമായ റബർ ബോർഡിന്റെ തലപ്പത്ത് രാഷ്ട്രീയ നേതാവിനെ നിയമിച്ചതോടെ നടപടി വീണ്ടും ചർച്ചയാവുകയാണ്.

നേരത്തെ ബിജെപി നേതാവും കൊൽക്കത്ത സ്വദേശിയുമായ ഡോ. സാവർ ധനാനിയ ഐഎഎസിനെ കേഡർ ഇതര വിഭാഗത്തിൽ നിന്ന് റബർ ബോർഡ് ചെയർമാനായി നിയമിച്ചിരുന്നു. ഐഎഎസ് കേഡറിലുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കി മറ്റ് മേഖലകളിൽ നിന്നുള്ളവരെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതും വിവാദമായിരുന്നു.

vachakam
vachakam
vachakam

റബർ ബോർഡ് ചെയർമാൻ പദവി രാഷ്ട്രീയ നിയമനങ്ങൾക്ക് വഴിയൊരുക്കാനാണ് ഇത്തരം മാറ്റങ്ങളെന്ന വിമർശനം അന്നുതന്നെ ഉയർന്നിരുന്നു. പുതിയ നിയമനത്തോടുകൂടി ആ വിമർശനങ്ങൾ വീണ്ടും ശക്തമാകുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam