മിസിസിപ്പിയിലെ യുവതിയുടെ മരണം: കൊലപാതക കേസില്‍ രണ്ടാമത്തെ പ്രതിയും അറസ്റ്റില്‍; മൂന്നാമനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം

SEPTEMBER 23, 2026, 8:32 PM

മിസിസിപ്പി: ജാക്സണില്‍ പെണ്‍കുട്ടിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേസില്‍ രണ്ടാമത്തെ പ്രതിയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. നാല് കുട്ടികളുടെ മാതാവായ താസിയ ഫോര്‍ച്യൂണ്‍ (29) കൊല്ലപ്പെട്ട കേസിലാണ് ഏണസ്റ്റ് ലോയ്ഡ് ജൂനിയര്‍ (25) എന്നയാളെ ജാക്സണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച നടന്ന ജാക്സണ്‍ സിറ്റി കൗണ്‍സില്‍ യോഗത്തില്‍ പോലീസ് ചീഫ് റഷാള്‍ ബ്രാക്നിയാണ് അറസ്റ്റ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ സെപ്റ്റംബര്‍ 11-ന് ജാര്‍ക്വസ് റാറ്റ്ലിഫ് (51) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേബിള്‍ വയര്‍ ഉപയോഗിച്ച് താസിയയെ മരത്തില്‍ കെട്ടിത്തൂക്കിയത് ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ റാറ്റ്ലിഫ് താന്‍ നിരപരാധിയാണെന്ന് വാദിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകന്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ഹര്‍ജി തള്ളി.

അതിനിടെ കേസില്‍ മൂന്നാമതൊരു പ്രതികൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. പ്രതിക്കായി യു.എസ് മാര്‍ഷല്‍സ് സര്‍വീസിന്റെ സഹായത്തോടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഈ ഘട്ടത്തില്‍ മൂന്നാമത്തെ പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് പ്രകാരം മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും കൃത്യമായ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അറസ്റ്റിലായ പ്രതികളെ മുന്‍പരിചയമില്ലെന്നും മകളുടെ വിയോഗം തങ്ങളുടെ കുടുംബത്തെ നികത്താനാവാത്ത ദുഖത്തിലാഴ്ത്തിയെന്നും താസിയയുടെ മാതാവ് ക്രിസ്റ്റി സ്‌പൈവി പ്രതികരിച്ചു. കേസില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണത്തില്‍ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവരുന്നതുവരെ പൊതുജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും കൊല്ലപ്പെട്ട താസിയ ഫോര്‍ച്യൂണിന്റെ കുടുംബം അഭ്യര്‍ത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam