തൃശൂർ: വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ. പഴയന്നൂർ ചെറുകര കല്ലിങ്ങൽക്കുടിയിൽ അനിത ലാൽ (47) മരിച്ചതിൽ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്.
മാസങ്ങൾക്ക് മുമ്പ് ആത്മഹത്യാ ശ്രമത്തിനെത്തുടർന്ന് അനിത ലാൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിക്കുന്നത്. പഴയന്നൂർ കുമ്പളക്കോട് ചാത്തൻകുളങ്ങര ആർ. രഹിതയാണ് (56) കേസിൽ അറസ്റ്റിലായത്.
ആത്മഹത്യാകുറിപ്പിൽ മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ചിരുന്നു. പലരുടെയും ബ്ലാക്ക് മെയിലിങ്ങിലൂടെ സാമ്പത്തിക ചൂഷണത്തിന് അനിത ഇരയായെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കുടുംബശ്രീയുടെ ചുമതലയുണ്ടായിരുന്ന അനിത വീട്ടുകാർ പോലും അറിയാതെ ഫണ്ടുകൾ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്