ആരോഗ്യ മന്ത്രി വെട്ടിലായോ? അമീബിക് മസ്തിഷ്കജ്വരം സംബന്ധിച്ച പഠന റിപ്പോർട്ട്  വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി 

SEPTEMBER 14, 2025, 8:12 PM

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം സംബന്ധിച്ച പഠന റിപ്പോർട്ട് സംബന്ധച്ച വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അക്കാദമിക്ക് കോൺഫറൻസിൽ റിപ്പോർട്ട് അവതരിപ്പിച്ചതിന്റെ വീഡിയോ ഉൾപ്പെടുത്തിയാണ് മന്ത്രിയുടെ വിശദീകരണം. 

 പഠനം നടന്നത് 2013ൽ തന്നെയെന്ന് ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി. പഠനം നടത്തിയ ഡോക്ടർമാർ അമീബ രോഗബാധയെ കുറിച്ച് അന്നത്തെ സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. 

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

vachakam
vachakam
vachakam


 വെട്ടിലായി ആരോഗ്യ മന്ത്രി! പഠനറിപ്പോർട്ടിലും അബദ്ധം പിണഞ്ഞു ആരോഗ്യ മന്ത്രി!😊

അമീബയുമായി ബന്ധപ്പെട്ട് 2013-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്‌ടേഴ്‌സ് നടത്തിയ ഒരു പഠനത്തെക്കുറിച്ച് കഴിഞ്ഞദിവസം ഞാൻ ഫേസ്ബുക്കിൽ പറഞ്ഞിരുന്നു. മുന്നിലെത്തിയ കേസുകളിൽ നിന്ന് അവർ എത്തിച്ചേർന്ന നിഗമനങ്ങൾ, പഠനങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. കിണറുകളിലെ അമീബയും അവയുണ്ടാക്കുന്ന രോഗവും സംബന്ധിച്ച അവരുടെ നിഗമനങ്ങളാണ് എന്നിൽ പ്രത്യേകിച്ച് വിസ്മയം ഉണ്ടാക്കിയത്. അന്ന്, 2013-ൽ സർക്കാരിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല. അന്ന് അത് ഒരു ഫയൽ പോലും ആയില്ല എന്ന് മനസ്സിലാക്കുന്നു. പലകാരണങ്ങളാൽ ഈ പഠനം പിന്നീട് തുടരാൻ ഡോക്ടർസിന് കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം ഈ പഠനം ഒരു ജേർണലിലേക്ക് അവർ അയച്ചു കൊടുത്തു. ജേർണൽ  അത്  പ്രസിദ്ധീകരിച്ചു. ആ ജേർണലോ, അതിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോ  സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരുന്ന ഒന്നല്ല. സർക്കാരുമായി ഒരു ബന്ധവും ഉള്ളതുമല്ല. നൂറുകണക്കിന് ജേർണലുകൾ അങ്ങനെ പല സംഘടനകളും പ്രസിദ്ധീകരിക്കുന്നുണ്ട് .ഈ വിഷയത്തിൽ താല്പര്യമുള്ള, അത്രയും അക്കാദമിക് താല്പര്യമുള്ള ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ മാത്രമേ ജേർണലുകളിലെ ലേഖനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് വരികയുള്ളു.  എന്നാൽ 2013-ൽ സർക്കാരിനെ നേരിട്ട് അറിയിച്ചതിൽ നടപടി എടുത്തില്ല എന്നത് പ്രശ്‍നം അല്ല!  സർക്കാരിന് അറിവില്ലാത്ത, സർക്കാരുമായി  ഒരു ബന്ധവുമില്ലാത്ത ഒരു ജേർണലിൽ 2018-ൽ വന്ന  റിപ്പോർട്ടിൽ  (പല ജേർണലുകളിൽ വരുന്ന എല്ലാ റിപ്പോർട്ടുകളും എല്ലാ  ഗവേഷകരും എല്ലാ ആരോഗ്യ പ്രവര്‍ത്തകരും  കാണണമെന്നില്ല) കഴിഞ്ഞ സർക്കാർ നടപടി എടുത്തില്ല എന്നതാണ് പ്രശ്നം! 

2013-ലെ ഒരു അക്കാഡമിക്  കോൺഫെറെൻസിൽ ഈ പഠനത്തിന്റെ പ്രസന്റേഷൻ അന്ന് ഡോക്‌ടേഴ്‌സ്  അവതരിപ്പിച്ചത്  ചേർക്കുന്നു. അവസാന ഭാഗം ഒന്ന് ശ്രദ്ധിച്ചാൽ കേൾക്കാം, 

vachakam
vachakam
vachakam

ഹെൽത്ത് ഹസാഡ് വാണിംഗ് അന്ന് കൊടുത്തിരുന്നു. 

ഫലപ്രദമായ നടപടികൾ വേണം എന്ന് ഉന്നത അധികാരികളെ അറിയിച്ചിരുന്നു  .

“ ഇങ്ങനെ ഒക്കെ ആണെങ്കിലും സാരമില്ല സത്യം പറയേണ്ട. നമ്മുടെ കൺക്ലൂഷൻ ഇങ്ങനെ ആകാം ‘ആരോഗ്യ മന്ത്രി വെട്ടിലായി ”😊

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam