ആലപ്പുഴ: ആലപ്പുഴയിലെ നവജാതശിശുവിന്റെ വൈകല്യത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണറിപ്പോർട്ട്. ആലപ്പുഴ W/C ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുഞ്ഞിനുണ്ടായ വൈകല്യങ്ങൾ നേരത്തെ കണ്ടെത്താൻ ആകില്ലെന്നും അനോമലി സ്‌കാനിംഗിൽ കണ്ടെത്താൻ കഴിയുന്നത് ഗുരുതര വൈകല്യങ്ങൾ മാത്രമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗർഭിണിയായ യുവതിയോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രസവസമയഞ്ഞെ അപകടസാധ്യതകൾ മുൻകൂട്ടി ബോധ്യപ്പെടുത്തിയില്ല. കുഞ്ഞിൻറെ തുടർചികിത്സയ്ക്ക് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് ഗുരുതര വൈകല്യവുമായി ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമിയുടെ പ്രസവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്