തിരുവനന്തപുരം: കേരള പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഓഫീസ് സംവിധാനമായ iCoPS (Integrated Core Policing System )-ൽ കേന്ദ്ര സർക്കാരിന്റെ ഭാഷാ എ.ഐ. പ്ലാറ്റ്‌ഫോമായ 'ഭാഷിണി' (BHASHINI) വിജയകരമായി സംയോജിപ്പിച്ചു.
ഇനി മുതൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടുകളും ഔദ്യോഗിക രേഖകളും തയ്യാറാക്കാൻ കമ്പ്യൂട്ടറിൽ നീണ്ട സമയം ടൈപ്പ് ചെയ്യേണ്ടതില്ല, സംസാരിച്ചുകൊണ്ട് തന്നെ (Speech-to-Text) തത്സമയം ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കാൻ സാധിക്കും.
ഇതോടെ FIR, കേസ് ഡയറി, മൊഴികൾ എന്നിവ മൈക്രോഫോണിലൂടെ സംസാരിച്ച് വേഗത്തിൽ തയ്യാറാക്കാം.
ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്താൽ മലയാള ലിപിയിലേക്ക് മാറുന്ന ട്രാൻസ്‌ലിറ്ററേഷൻ സൗകര്യവും ലഭ്യമാണ്.
വിദേശ സേവനങ്ങളെ ആശ്രയിക്കാതെ രാജ്യത്തിനകത്തെ ഇൻഫ്രാസ്ട്രക്ചറിൽ പ്രവർത്തിക്കുന്നതിനാൽ ഡാറ്റ പൂർണ്ണമായും സുരക്ഷിതമായിരിക്കും.
റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള സമയം ലാഭിക്കാനും ഫീൽഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ഉടൻ രേഖപ്പെടുത്താനും ഈ മാറ്റം സഹായിക്കും. പോലീസിനെ കൂടുതൽ സ്മാർട്ടും കാര്യക്ഷമവുമാക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്
ഡാലിൽ മദ്യപിച്ചോടിച്ച കാറിടിച്ച് രണ്ട് മരണം; 22കാരൻ പിടിയിൽ
ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം
മേരിലാൻഡ് ഗവർണർക്കെതിരെ രൂക്ഷവിമർശനം: മെഡിക്കെയർ അഴിമതി തടയുന്നതിൽ പരാജയമെന്ന് ആക്ഷേപം