കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് പതിനെട്ടുപേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.കർണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ബസിന്‍റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
അപകടത്തിൽ ആരുടെയും പരിക്ക് സാരമുള്ളതല്ലായെന്നാണ് പ്രാഥമിക വിവരം.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീർത്ഥാടകര്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
