തിരുവനന്തപുരം കോർപറേഷൻ  മേയർ സ്ഥാനാർഥി ചർച്ചകളിൽ താൻ ഇടപെട്ടിട്ടില്ലെന്ന്  വി. മുരളീധരൻ 

DECEMBER 25, 2025, 8:40 PM

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ  ബിജെപിയുടെ  മേയർ സ്ഥാനാർഥി ചർച്ചകളിൽ താൻ ഇടപെട്ടിട്ടില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.

വി.വി. രാജേഷിനെ മേയർ സ്ഥാനാർഥിയാക്കുന്നതിൽ താൻ ഇടപെട്ടെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 വി മുരളീധരന്റെ കുറിപ്പ് ഇങ്ങനെ

vachakam
vachakam
vachakam

തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ്റെ പേര് " ബ്രേക്കിങ് ന്യൂസിൽ " ഉൾപ്പെടുത്തിയ മാധ്യമ സുഹൃത്തുക്കളോട്....

വിവാദത്തിന് കൊഴുപ്പുകൂട്ടാൻ വി.മുരളീധരൻ്റെ പേരുകൂടി കിടക്കട്ടെ എന്ന നിലപാട് മര്യാദകേടിൻ്റെ അങ്ങേയറ്റമാണ് ! !

തലസ്ഥാന നഗരിയിൽ ബിജെപി അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ 'ഇൻഡി സഖ്യ ഫാക്ടറിയിൽ 'നിന്ന് വ്യാജവാർത്തകൾ ഒഴുകിത്തുടങ്ങി എന്ന് വ്യക്തം.

vachakam
vachakam
vachakam

മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലും ഒരു ഘട്ടത്തിലും ഞാൻ ഭാഗമായിട്ടില്ല.

ആരുടെയും പേര് നിർദേശിക്കുകയോ ആരെയെങ്കിലും എതിർക്കുകയോ ചെയ്തിട്ടില്ല.

പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമെന്ന് ഞാൻ മനസിലാക്കുന്നു.

vachakam
vachakam
vachakam

'ബ്രേക്കിങ് ന്യൂസ് ' ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത് എന്ന് തലസ്ഥാനത്തെ മാധ്യമസുഹൃത്തുക്കളെ സ്നേഹപൂർവം  ഓർമിപ്പിക്കുന്നു.

അതല്ല ,ഇൻഡി സഖ്യം തയാറാക്കുന്ന വ്യാജവാർത്ത നിങ്ങൾ ബോധപൂർവം കൊടുക്കുന്നതാണെങ്കിൽ ,ഒന്നേ പറയാനുള്ളൂ...

ആയിരംവട്ടം ആവർത്തിച്ചാലും നുണ, സത്യമാവില്ല !

ശ്രീ.വി.വി.രാജേഷിനും ശ്രീമതി.ആശാനാഥിനും ആശംസകൾ !

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam