ടൊറന്റോ : കാനഡയിലെ ടൊറന്റോ സർവ്വകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. പിഎച്ച്‌ഡി വിദ്യാർത്ഥിയായ ശിവാങ്ക്൯ അവസ്തിയാണ് (20) കൊല്ലപ്പെട്ടത്.ടൊറന്റോ സർവ്വകലാശാലയുടെ സ്കാർബറോ കാമ്പസിന് സമീപത്ത് വെച്ചാണ് ശിവാങ്ക്൯ കൊല്ലപ്പെട്ടത്.സംഭവസ്ഥലത്ത് വെച്ച് തന്നെ ശിവാങ്ക് മരിച്ചിരുന്നു.
സംഭവശേഷം പ്രതികൾ പൊലീസെത്തും മുൻപ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള സൂചനകൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
അതേസമയം, ഈ വർഷം ടൊറന്റോയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്. മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ പഠനം നടത്തുന്നത്. കൊലപാതക വിവരം പുറത്ത് വന്നതോടെ മലയാളികളടക്കം ആശങ്കയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാനഡയുടെ വ്യാപാര ഭൂപടം മാറുന്നു! രാജ്യത്തെ ഏറ്റവും തിരക്കേറിയ ട്രേഡ് കോറിഡോർ നിശബ്ദമായി
കാനഡയിൽ ഇന്ധനവില കുതിക്കുന്നു! ലിറ്ററിന് 2 ഡോളറിലേക്ക്; ജനങ്ങളെ സഹായിക്കാൻ മാർഗങ്ങൾ തേടി
ടൊറന്റോ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്! വില കുറഞ്ഞതോടെ വീട് വാങ്ങാൻ ആളുകളുടെ
അമേരിക്കയിലേക്ക് കാനഡക്കാരുടെ കൂട്ടപ്പലായനം; രാജ്യം വിടുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് പുതിയ കണക്കുകൾ