റീൽസ് ചിത്രീകരിക്കാനായി റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

DECEMBER 25, 2025, 5:40 AM

കണ്ണൂര്‍: കണ്ണൂരിൽ റീല്‍സ് ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിൻ നിര്‍ത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.ഇന്ന് പുലര്‍ച്ചെ തലശേരിക്കും മാഹിക്കുമിടയില്‍ എറണാകുളം- പൂനെ എക്‌സ്പ്രസാണ് വിദ്യാർത്ഥികൾ നിര്‍ത്തിച്ചത്.രണ്ടുപേരെയും കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായാണ് പുറത്തുവരുന്ന വിവരം.

തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്തതിന് തൊട്ടു പിന്നാലെ ആയിരുന്നു സംഭവം നടന്നത്.റീല്‍സ് എടുക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം ചുവന്ന ലൈറ്റ് അടിക്കുകയായിരുന്നെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ലൈറ്റ് തെളിയിച്ചതിനെ തുടര്‍ന്ന് പത്ത് മിനിറ്റോളം നേരം ട്രെയിന്‍ നിര്‍ത്തിയിട്ടു.

ലോക്കോ പൈലറ്റ് റെയില്‍വേ പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ആണ് റീൽസ് ചിത്രീകരണത്തിനാണ് ലൈറ്റ് അടിച്ചതെന്ന് മനസിലാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടു വിദ്യാര്‍ഥികളെയും പിടികൂടുകയായിരുന്നു.പിന്നീട് ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam