കൽപ്പറ്റ: വയനാട് വണ്ടിക്കടവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. പുൽപ്പള്ളിക്കടുത്തുള്ള ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിലെ ഊരുമൂപ്പനെ കൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന 14 വയസ്സുകാരനായ കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്.
ഇന്നലെ രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായധിക്യമുള്ളതിനാൽ കടുവയെ തുറന്നുവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
