കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ അഭിരാജിനെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി.
പോളിടെക്‌നിക്കിലെ യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു അഭിരാജ്. ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടി.
സംഭവത്തില്‍ പിടിയിലായതിന് പിന്നാലെ തന്നെ കുടുക്കാന്‍ ശ്രമം നടന്നു എന്നായിരുന്നു അഭിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കില്‍ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില്‍ അഭിരാജിന് പുറമേ കെഎസ്‌യു പ്രവര്‍ത്തകന്‍ ആകാശ്, ആദിത്യന്‍ എന്നിവരെയും പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്