പിണറായിയുടേയും സ്റ്റാലിൻറേയും തോൽവി ആസൂത്രിതമെന്ന്  അഭിജീത് ദീപ്കെ 

OCTOBER 8, 2026, 10:14 AM

ദില്ലി:  കേരളത്തിലെ പിണറായിയുടെ തോൽവിയും തമിഴ്നാട്ടിൽ സ്റ്റാലിൻറെ തോൽവിയും ആസൂത്രിതമാണെന്നും ഈ തോൽവികൾ യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ലെന്നും  സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ.  വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും  അഭിജീത് പറഞ്ഞു. 

 വോട്ടർമാർ ഒഴിവാക്കപ്പെടുന്നതു കൊണ്ട് ഗുണം ബിജെപിക്ക് മാത്രമാണ്, ജീവിച്ചരിക്കുന്നവകരെ മരിച്ചവരാക്കി മാറ്റുന്നത് എങ്ങനെയാണ്? എന്ന് അഭിജീത് ദീപ്കെ ചോദിച്ചു.  സമരം ചെയ്യുക എന്നത് അവകാശമാണ് ഔദാര്യമല്ലെന്നും അമിത് ഷാ അനുവാദം നൽകാൻ അത് കുടുംബസ്വത്തല്ല, ബെംഗളൂരുവിൽ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിച്ചത്. ദില്ലിയിൽ എന്തുകൊണ്ട് അത് അനുവദിക്കുന്നില്ല എന്ന് ആദ്ദേഹം ചോദിച്ചു.

 അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് സിജെപി. സിജെപി സംഘടിപ്പിച്ച 'പീപ്പിൾസ് ട്രിബ്യൂണൽ' പ്രതിഷേധത്തിന് പിന്തുണയുമായി യൂട്യൂബർ ധ്രുവ് റാത്തിയും എത്തിയിരുന്നു, നടൻ പ്രകാശ് രാജ്, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് എന്നിവരും ബെംഗളുരുവിലെ ഫ്രീഡം പാർക്കിലെത്തി. വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന മുദ്രാവാക്യവുമായി രണ്ടായിത്തോളം പേരാണ് പാർക്കിൽ തടിച്ചുകൂടിയത്.

vachakam
vachakam
vachakam

സർക്കാരിനെ മാറ്റാനല്ല താൻ പ്രതിഷേധത്തിനെത്തിയത് എന്നാണ് പ്രതിഷേധത്തിനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ധ്രുവ് റാത്തി പറഞ്ഞത്. അത്തരം ചില പ്രചരണം ചിലർ നടത്തുന്നുണ്ടെന്നും ഇത് തന്റെ ആദ്യ പ്രതിഷേധ സമരമാണെന്നും ധ്രുവ് റാത്തി പറഞ്ഞു. വോട്ട് മോഷണം നടന്നുവെന്നത് യാഥാർത്ഥ്യമാണെന്നും അതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam