നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ ഒരു വർഷം പിന്നിടുമ്പോൾ, സാമുഖ്യപ്രവർത്തനം,കാരുണ്യ പ്രവർത്തനങ്ങൾ, കലാ കായിക രംഗങ്ങളിലെ തിളങ്ങുന്ന പ്രവർത്തനങ്ങൾ അങ്ങനെ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ മഹത്തായ ഒരു നേട്ടമാണ് പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഫൊക്കാനക്ക് കൈവരിക്കാനായത്.
കാലത്തിനനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകൾ മാറുമ്പോൾ സ്വപ്‌നങ്ങളും നമ്മുടെ പ്രവർത്തനങ്ങളും അപ്‌ഡേറ്റ് ചെയ്തു മുന്നോട്ട് പോകുന്ന ഫൊക്കാനയുടെ പ്രവർത്തനം അമേരിക്കയിൽ മാത്രമല്ല നമ്മുടെ നാടായ കേരളത്തിലും ശ്രദ്ധനേടിയ വർഷമായിരുന്നു 2025.
സംഘടനാ പ്രവർത്തനത്തിൽ എന്താണോ ഞങ്ങളിൽ നിന്നും പ്രതീഷിച്ചത് അതിന് പതിൻമടങ്ങു തിരിച്ചു നൽകാൻ സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ശ്രീകുമാർ ഉണ്ണിത്താൻ സെക്രട്ടറി, ജോയി ചാക്കപ്പൻ ട്രഷർ എന്നിവരുടെയും കമ്മിറ്റിയുടെയും കൂട്ടായ പ്രവർത്തനത്തിൽ കഴിഞ്ഞു എന്നത്തിൽ സന്തോഷമുണ്ട്.
പ്രധാന പ്രവർത്തനങ്ങളിൽ ചിലത് ....
ഹാൻഡിങ് ഓവർ: ന്യൂജേഴ്‌സിയിലെ റോയൽ ആൽബർട്ട് പാലസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അഞ്ഞുറിലധികം ആളുകളെ സാക്ഷിയാക്കി ഡോ. ബാബു സ്റ്റീഫനിൽ നിന്നും ഡോ. സജിമോൻ ആന്റണി പ്രവർത്തന അനുവാദം ഏറ്റുവാങ്ങി. ഫൊക്കാനയുടെ ചരിത്രത്തിൽ ഇത്രയും വലിയ ഒരു പ്രവർത്തന ഉദ്ഘാടനം മുമ്പ് നടന്നിട്ടില്ല.
ഫൊക്കാനയുടെ അഡൈ്വസറി ബോർഡ് നിലവിൽ വന്നു, അത് ഈ കമ്മിറ്റിയുടെ വിശാലപരമായ ഒരു ആശയം നടപ്പാക്കൽ ആയിരുന്നു. ജോൺ പി. ജോൺ (ചെയർ), വിനോദ് കെആർകെ (വൈസ് ചെയർ), കാമാൻഡർ ജോർജ് കോരുത് (സെക്രട്ടറി) എന്നിവരെ ഉൾപ്പെടുത്തിയാണ്.
ഫൊക്കാന ഫൗണ്ടേഷൻ പുനസംഘടിപ്പിച്ചു: ഇലക്ഷന് വരെ ഉണ്ടായിരുന്ന സംഘടനയിലെ വേർതിരുവകൾ ആവിശ്യമില്ല എന്ന് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഉള്ള ടീമിന്റെ കൂട്ടമായ തീരുമാനം നടപ്പാകുന്നതായിരുന്നു. ഡോ. മാത്യു വർഗീസ് (ചെയർ), സുധാ കർത്താ (വൈസ് ചെയർ), ചാക്കോ കുര്യൻ (സെക്രട്ടറി), ഡോ. ബ്രിജിത്ത് ജോർജ്, ഷാജു സാം, ജിജി ടോം എന്നിവരും ഉൾപ്പെടെയാണ് ഫൗണ്ടേഷൻ കമ്മിറ്റി.മറ്റ് നിയമനങ്ങൾ: ഫിലിപ്പോസ് ഫിലിപ്പിനെ ലീഗൽ ചെയർമാനായും, സീനിയർ നേതാക്കളായ ലീല മരേട്ട്, തോമസ് തോമസ്, മാമ്മൻ സി. ജേക്കബ്, ജെയ്ബു കുളങ്ങര എന്നിവരെ ട്രസ്റ്റീ ബോർഡിലും നിയമിച്ചു.ഫൊക്കാന സീനിയർ നേതാവായ ജോയി ഇട്ടനെ കേരളാ കൺവെൻഷൻ ചെയർ ആയും ആൽബർട്ട് കണ്ണമ്പള്ളിയെ ഇന്റർനാഷണൽ കൺവെൻഷൻ ചെയർ ആയും നിയമിച്ചു.കൺവൻഷൻ ചുമതലകൾ: സ്‌കറിയ പെരിയാപ്പുറം, രാജൻ സാമുവൽ, അലക്‌സ് എബ്രഹാം, ദേവസി പാലാട്ടി (കോ-ചെയേഴ്‌സ്), മാത്യു ചെറിയാൻ (കോർഡിനേറ്റർ), സജി എം. പോത്തൻ (ബിസിനസ് ഡയറക്ടറി ചെയർമാൻ).
നയതന്ത്ര ഇടപെടലുകളും ഔദ്യോഗിക കൂടിക്കാഴ്ചകളും
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ഡൽഹി സിബിസിഐ ആസ്ഥാനത്ത് വെച്ച് പ്രസിഡന്റ് സജിമോൻ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിജി, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ഡോ. ബിസോയി സോങ്കർ ശാസ്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നേരിട്ടുള്ള വിമാന സർവീസിനും OCI കാർഡ് പ്രശ്‌നപരിഹാരത്തിനുമായി നിവേദനം നൽകി. കഴിഞ്ഞ ദിവസം ഇന്ത്യൻ എമ്പസിയുമായി ബന്ധപെട്ടപ്പോൾ ഡയറക്റ്റ് ഫ്‌ളൈറ്റ് ഇപ്പോഴും ഗവൺമെന്റിന്റെ പരിഗണനയിൽ ഉണ്ട് എന്ന് അറിയുവാൻ സാധിച്ചു.ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിൽ കൂടികാഴ്ച നടത്തി. രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രിയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവെക്കുകയും ചയ്തു. ർച്ച 25 മിനിറ്റോളം നീണ്ടു നിന്നു. ബഹുമാന്യനായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ ഫൊക്കാനയുടെ 2026 ഓഗസ്റ്റ് 6 തീയതി മുതൽ 9 വരെ കലഹരി റിസോർട്ടിൽ വെച്ച് നടക്കുന്ന കൺവെൻഷനിലേക്കു ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം അനുഭാവപൂർവം സ്വീകരിക്കയും ചെയ്തു. ഫൊക്കാനയുടെ പ്രവർത്തനങ്ങളെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അനുമോദിക്കുകയും ചെയ്തു.രാഹുൽ ഗാന്ധി സന്ദർശനം: ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിക്കുകയും കൺവൻഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി രാജ് ഭവനിൽ എത്തി ഗവർണ്ണറുമായി കൂടികാഴ്ച നടത്തുകയും അദ്ദേഹത്തെ ഫൊക്കാന കൺവെൻഷനിലേക്കു ക്ഷണിക്കുകയും ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും ചെയ്തു.കേരള സർക്കാർ: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആർ. രാജൻ, വി.എൻ. വാസവൻ, വീണാ ജോർജ്, ഗണേഷ് കുമാർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിവരിച്ചു.അംബാസഡർമാർ: മന്ത്രി വി.എൻ. വാസവനെ ഫൊക്കാന കേരളാ അംബാസഡറായും (ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇങ്ങനെ ഒരു പൊസിഷൻ ഏറ്റെടുക്കുന്നത്) ഷീബ അമീറിനെ വിമൻസ് ഫോറം കേരള അംബാസ്സഡറായും നിയമിച്ചു.ഇന്റർനാഷണൽ കോർഡിനേറ്റർ ആയി പോൾ കറുകപ്പള്ളിൽ, കേരളാ കൺവെൻഷൻ കോർഡിനേറ്റർ ആയി ഡോ. മാത്യു ലുക്ക് മന്നിയോട്ട്, കേരള കോർഡിനേറ്റർ ആയി സുനിൽ പാറക്കൽ എന്നിവരെയും നിയമിച്ചു.
സേവന പദ്ധതികളും വിപ്ലവകരമായ നേട്ടങ്ങളും
എയർപോർട്ട് പ്രിവിലേജ് കാർഡ്: സിയാലുമായും (CIAL) തിരുവനന്തപുരം എയർപോർട്ടുമായും കരാറിൽ ഏർപ്പെട്ടു. ഫൊക്കാന മെമ്പർമാർക്ക് ഷോപ്പിംഗിൽ 10% മുതൽ 15% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന ചരിത്രപരമായ നേട്ടമാണിത്. എയർപോർട്ടിൽ ഷോപ്പ് ചെയ്ത പലരും അവർക്ക് കിട്ടുന്ന ഡിസ്‌കൗട്ടുകൾ ഏവരെയും അതിശയിപ്പിക്കുന്നതാണ്. നൂറുകണക്കിന് ആളുകൾക്കു ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.ഫൊക്കാന ഹെൽത്ത് കാർഡ്: കേരളത്തിലെ 6 പ്രമുഖ ആശുപത്രികളായ രാജഗിരി, പാലാ മെഡ്‌സിറ്റി, ബിലീവേഴ്‌സ്, ബേബി മെമ്മോറിയൽ, കിംസ്, കാൃശത്താസ് എന്നിവയുമായി സഹകരിച്ച് മെഡിക്കൽ കാർഡ് പദ്ധതി ആരംഭിച്ചു. ഒരു ലക്ഷം രൂപവരെ ഡിസ്‌കൗണ്ട് കിട്ടിയ പലരും അവരുടെ സന്തോഷം നമ്മളുമായി പങ്കെവാക്കാറുണ്ട്. ഇതെക്കെ മെമ്പേഴ്‌സിന് ഫൊക്കാന ഫ്രീ ആയി നൽകുന്നതാണ്. ഫൊക്കാന മെമ്പേഴ്‌സിന്റെ ഫാമിലിക്കും എലിജിബിൾ ആണ്, അതുകൊണ്ടു ആയിരകണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്നു.ഭവന നിർമ്മാണം: ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ചിറ്റാറിൽ നൽകിയ അര ഏക്കർ സ്ഥലത്ത് ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആർക്കിറ്റെക്ചറൽ പ്‌ളാൻ അപ്പ്രൂവ് ആയി കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു, പ്രവർത്തനം ഉടനെ തുടങ്ങും.ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്: ഫൊക്കാനയുടെ ഡ്രീം പ്രൊജക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് ഈ കമ്മിറ്റിയുടെ ഡ്രീം പൊജെക്ടുകളിൽ ഒന്നായിരുന്നു. നാട്ടിൽ നിന്നും വരുന്ന ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആളുകൾക്കും അതുപോലെ അമേരിക്കയിലുള്ള ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മലയാളികൾക്ക് ബേസിക് ചികിത്സ നൽകുക എന്ന ലക്ഷ്യത്തോട് ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് നിലവിൽ വന്നിരിക്കുന്നത്. ഇതിന് ന്യൂജേഴ്‌സിയിലും ബോസ്റ്റണിലെ ഓഫീസ്‌കൾ പ്രവർത്തനം തുടങ്ങി, മറ്റുള്ള സിറ്റികളിലേക്കും ഓഫീസുകൾ തുടർന്നുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ എല്ലാ മേജർ സിറ്റികളിലും ഹെൽത്ത് ക്ലിനിക്ക് തുടങ്ങുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം.100 അംഗസംഘടനകൾ: ഫൊക്കാന ചരിത്രത്തിൽ ആദ്യമായി 100 അംഗസംഘടനകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. ഇതിന്റെ ഭാഗമായി പുതിയ ലേഗോയും അവതരിപ്പിച്ചു. ലോകത്തിലേക്കും ഏറ്റവും വലിയതും പുരാതനവുമായ സഘടനയായി ഫൊക്കാന മാറി. ഇപ്പോഴും വളരെ അധികം സംഘടനകൾ മെമ്പർഷിപ്പിന് വേണ്ടി അപേക്ഷകൾ നൽകി കാത്തിരിക്കുന്നു.ഫൊക്കാന മെൻസ് ഫോറം: വിമെൻസ് ഫോറത്തിനെ പോലെത്തന്നെ മെൻസ് ഫോറവും ഫൊക്കാനയിൽ ആരംഭിച്ചു നല്ല പ്രവത്തനവുമായി മുന്നോട്ട് പോകുന്നു.
അനുശോചനങ്ങളും പ്രാർത്ഥനയോഗങ്ങളും
ടി.എസ്. ചാക്കോ (ചാക്കോച്ചായൻ): ഫൊക്കാനയുടെ നെടുംതൂണായിരുന്ന അഡൈ്വസറി ബോർഡ് ചെയർമാൻ കണ്ണീർ പൂക്കൾ അർപ്പിക്കുകയും സർവ്വമത പ്രാർത്ഥന നടത്തുകയും ചെയ്തു.ശ്രേഷ്ഠ കതോലിക്ക ബാവ: അബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് അനുശോചനം രേഖപ്പെടുത്തി. ഡോ. എം അനിരുദ്ധൻ: ഫൊക്കാന പ്രഥമ പ്രസിഡന്റിന്റെ നിര്യാണത്തിൽ വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ നേതാക്കളെയും പങ്കെടുപ്പിച്ച് ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ പ്രാർത്ഥനയോടെ വലിയ അനുശോചന യോഗം നടത്തി.ഫ്രാൻസിസ് മാർപാപ്പ: അദ്ദേഹത്തോടുള്ള ആദരസൂചകമായി 2025 ഏപ്രിൽ 27ന് സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചു. കേന്ദ സംസ്ഥാന മന്ത്രിമാരും ഇന്ത്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മതമേലധ്യക്ഷന്മാരും പങ്കെടുത്ത പ്രാർത്ഥനയോഗം എല്ലാ മതമേലധ്യക്ഷൻമാർ പങ്കെടുത്ത ഒരു വേദിയായിരുന്നു. ആദ്യമായാണ് ഒരു പ്രവാസി സംഘടന എല്ലാ മതമേലധ്യക്ഷന്മാരെയും ഒരേ വേദിയിൽ കൊണ്ടുവരുന്നത്.വയനാട് ദുരന്തം: ഉരുൾപൊട്ടൽ ഇരകൾക്കായി പ്രാർത്ഥനയോഗം നടത്തി.
കേരള കൺവൻഷൻ 2025 (കുമരകം)
ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടന്ന കൺവൻഷൻ ഒരു പ്രവാസി സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറി. ലോകത്തു ഒരു മലയാളീ സംഘടനയും നടത്തിയിട്ടില്ലാത്ത ചരിത്ര കൺവെൻഷൻ നടത്തുവാൻ കഴിഞ്ഞു. 1000 അധികം ആളുകൾ പങ്കെടുത്തു.ഉദ്ഘാടനം: മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ, ധനകാര്യ മന്ത്രി ബാലഗോപാൽ, ചീഫ് സെക്രട്ടറി, ചീഫ് വിപ്പ്, എം.പിമാർ, പതിനഞ്ചിൽ അധികം എം.എൽ.എമാർ, പ്രസിദ്ധ സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രൊഫ. ഗോപിനാഥ് മുതുകാട് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.സാഹിത്യം: ജോർജി വർഗീസിന്റെ നേതൃത്വത്തിൽ ഭാഷയ്‌ക്കൊരു ഡോളർ,അവാർഡുകൾ വിതരണം ചെയ്തു. ഫൊക്കാനയുടെ പ്രെസ്റ്റീജിസ് പ്രോഗ്രാം ആയ ഭാഷയ്‌ക്കൊരു ഡോളർ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചാണ് നടത്തുന്നത്.ചാരിറ്റി: 26 വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതം സ്‌കോളർഷിപ്പു വിമെൻസ് ഫോറം ചെയർ രേവതി പിള്ളയുടെ നേതൃത്വത്തിൽ വിമെൻസ് ഫോറം സെമിനാറിൽ നൽകി.ലൈഫ് ആൻഡ് ലിമ്പുമായി സഹകരിച്ചു 44 പേർക്ക് കൃത്രിമക്കാൽ വിതരണവും നടത്തി. കാലില്ലാതെ വന്ന 44 ആളുകൾ കാലുമായാണ് തിരിച്ചു പോയത്. നിരവധി ആളുകൾക്ക് ചികിത്സ സഹായവും നൽകിവരുന്നു കൂടാതെ ഓട്ടോ റിക്ഷ നൽകി സഹായവും ചെയ്തു, അങ്ങനെ നിരവധി ആളുകൾക്ക് കൈത്താങ്ങാവുന്ന സംഘടനയായി ഫൊക്കാന മാറി.സ്വിം കേരളാ സ്വിം: കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ ഫൊക്കാനയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ സ്വിം. കേരള കൺവെൻഷണന്റെ അവസാന ദിവസം എസ്.പി. മുരളീധരന്റെ നേതൃത്വത്തിൽ സ്വിം കേരളാ സ്വിം ട്രെയിൻ ചെയ്ത 150 അധികം കുട്ടികളുടെ നീന്തൽ പ്രകടനം നടന്നു. സ്വിം കേരളാ സ്വിംന്റെ നാലാം ഘട്ടം പാലാ സെന്റ് തോമസ് കേളേജിന്റെ നീന്തൽകുളത്തിൽ നടത്തി.ഫൊക്കാന സാഹിത്യ സെമിനാർ: പ്രസിദ്ധ സാഹിത്യകാരൻ കെ.വി. മോഹൻ കുമാർ IAS ന്റെ നേതൃത്വത്തിൽ നടത്തിയ പ്രസിദ്ധ സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി നടത്തിയ സാഹിത്യ സമ്മേളനം ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ ഒന്നായിരുന്നു. മലയാളത്തെയും മലയാള സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുക എന്നത് ഫൊക്കാനയുടെ ഒരു ലക്ഷ്യമാണ്. സാഹിത്യ സമ്മേളനത്തിൽ കേരളത്തിൽ നിന്നുമുള്ള രചനകൾക്ക് അവാർഡുകൾ നൽകി ആദരിച്ചു. ഫൊക്കാന മീഡിയ സെമിനാർ: കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലെ വ്യക്തികളെ ഒരുവേദിയിൽ കൊണ്ടുവന്നു ചർച്ച നടത്തി. നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റത്തെക്കുറിച്ച് ആയിരുന്ന ചർച്ച. അനിൽ അടൂർ(ഏഷ്യാനെറ്റ് ന്യൂസ്), ജോസ് പനച്ചിപ്പുറം (മലയാള മനോരമ), ഫാദർ മൈക്കിൾ വെട്ടിക്കാട്ട് (ദീപിക), പി.പി. ജെയിംസ് (24 ന്യൂസ്), ശരത്ചന്ദ്രൻ(കൈരളി), ബൈജു കൊട്ടാരക്കര (സംവിധായകൻ), റോമി മാത്യു (മനോരമ), പ്രമേഷ് കുമാർ (മാതൃഭൂമി), ജോർജ്ജ് ജോസഫ് (ഇമലയാളി) തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി. ക്രിസ്റ്റീന ചെറിയാൻ (24 ന്യൂസ്) ആയിരുന്നു എംസി.ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമാസിന്റെ നേതൃത്വത്തിൽ നടന്ന ബിസിനസ്സ് സെമിനാർ ശ്രദ്ധേയമായി.
ഡ്രഗ്‌സ്‌നെതിരെ ഫൊക്കാനയും കേരളാ ഗവൺമെന്റും ലേബർ ഇന്ത്യ സ്‌കൂളുകളുമായി സംയുക്ത സംരംഭം വളരെ വിജയമായിരുന്നു. ഫൊക്കാന കേരള കൺവെൻഷൻ ഡ്രഗ്‌സ്‌നെതിരെ ഒരു വിളബരത്തോടു കൂടിയാണ് തുടങ്ങിയത്. കൺവെൻഷൻ തീം തന്നെ ഡ്രഗ്‌സ്‌നെതിരെ ആയിരുന്നു. യുവാക്കളിൽ ഡ്രഗ്‌സ്‌നെതിരെ ഒരു അവബോധം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഫൊക്കാനയുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിരവധി എഡ്യൂക്കേഷണൽ സെമിനാറുകളും മിക്ക ആഴ്ചകളിലും നടത്തിവരുന്നു. ഫൊക്കാന വിമെൻസ് ഫോറം നടത്തുന്ന വെബിനാറുകൾ നിരവധിയാണ്. ഫൊക്കാനയുടെ നേതൃത്വത്തിൽ നടത്തിയ ഇമിഗ്രേഷൻ വെബ്ബിനാർ അമേരിക്കയിലെ പ്രമുഖരായ ഇമിഗ്രേഷൻ ലോയർമാരെ ഉൾപ്പെടുത്തി നടത്തിയത് വളരെയധികം ഇൻഫൊർമേറ്റീവ് ആയിരുന്നു.
ഫൊക്കാന മെഡിക്കൽ കാർഡ് ആൻഡ് പ്രിവിലേജ് കാർഡ് ഡിസ്ട്രിബൂഷൻ:
കേരളത്തിലും അമേരിക്കയുടെയും വിവിധ സ്ഥലങ്ങളിൽ എയർപോർട്ട് പ്രിവിലേജ് കാർഡും മെഡിക്കൽ കാർഡും വിതരണം നടന്നു.
1. കരിമ്പനി, കോട്ടയം ബ്ലെസ്സഡ് സ് ക്രീമെന്റ് ചർച്ചിൽ പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ2. പാലായിൽ റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തിൽ3. ചെങ്ങമനാട് നാഷണൽ കമ്മിറ്റി മെമ്പർ മനോജ് മാത്യുവിന്റെ ലീഡർഷിപ്പിൽ4. അടൂരിൽ വിമെൻസ് ഫോറം ചെയർ രേവതി പിള്ളയുടെ നേതൃത്വത്തിൽ5. തിരുവല്ലയിൽ മുൻ പ്രസിഡന്റ് ജോർജി വർഗീസിന്റെ നേതൃത്വത്തിൽ നടന്നു6. വെസ്റ്റ്‌ചെസ്റ്ററിൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെ നേതൃത്വത്തിൽ നടന്നു7. ന്യൂജേസിയിൽ പ്രസിഡന്റ് സജിമോൻ ആന്റണയിയുടെ നേതൃത്വത്തിൽ നടന്നു8. കണക്ടിക്കട്ടിൽ തങ്കച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ നടന്നു9. ഫിലാഡൽഫിയയിൽ റീജണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവലിന്റെ നേതൃത്വത്തിൽ നടന്നു10. ഫിലാഡൽഫിയയിൽ നാഷണൽ കമ്മിറ്റി മെമ്പർ സുധീപ് നായരുടെ നേതൃത്വത്തിൽ നടന്നു11. ഫിലാഡൽഫിയ പമ്പയിൽ ഫൗണ്ടേഷൻ വൈസ് ചെയർ സുധാ കർത്തയും രാജൻ ശാമുവേലിന്റെയും നേതൃത്വത്തിൽ നടന്നു12. ഷിക്കഗോയിൽ റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തിൽ നടന്നു.13. മയാമിയിൽ മുൻ പ്രസിഡന്റ് ജോർജി വർഗീസിന്റെയും ട്രസ്റ്റീ ബോർഡ് മെംബർ മാമ്മൻ സി ജേക്കബിന്റെയും നേതൃത്വത്തിൽ നടന്നു14. കാനഡയിൽ റീജണൽ വൈസ് പ്രസിഡന്റ് ജോസ്സി കരക്കാട്ടിന്റെ നേതൃത്വത്തിൽ നടന്നു.അങ്ങനെ പതിനായിരത്തിൽ അധികം ആളുകളിൽ മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും എത്തിക്കാൻ കഴിഞ്ഞു.
മറ്റ് പ്രധാന പരിപാടികൾ
റീജിയണൽ ഉദ്ഘാടനങ്ങൾ: ന്യൂയോർക്ക് (ലാജി തോമസ്), ന്യൂ യോർക്ക് (അപ്പ് സ്റ്റേറ്റ്) (ആന്റോ വർക്കി), ന്യൂജേഴ്‌സി (കോശി കുരുവിള), പെൻസൽവേനിയ (ഷാജി ശാമുവേൽ), വാഷിങ്ടൺ ഡിസി (ബെൻ പോൾ), ജോർജിയ (അനിൽ പിള്ളൈ), ഷിക്കഗോ (സന്തോഷ് നായർ), ഫ്‌ളോറിഡ (ലിൻഡോ ജോളി), ടെക്‌സസ് (ഫാൻസിമോൾ പള്ളത്തുമാടം), കാനഡ (ജോസി കാരക്കാട്), ബോസ്റ്റൺ (ധീരജ് പ്രസാദ് തുടങ്ങിയ എല്ലാ റീജിയണുകളിലും ആവേശകരമായ ഉദ്ഘാടനങ്ങൾ നടന്നു. എല്ലാ ഉദ്ഘടനകളും ഫൊക്കാനയുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത വിധം ഒരു ഫൊക്കാന മിനി കൺവെൻഷൻ ആയിട്ടു തന്നയാണ് നടന്നത്.ന്യൂ യോർക്ക് (അപ്പ് സ്റ്റേറ്റ്) റീജിയന്റെ കലാമേളയും റീജണൽ കിക്ക് ഓഫും പ്രൗഢഗംഭീരമായി നടന്നു. റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കിയുടെ നേതൃത്വത്തിൽ നടന്നത് ഒരു വൺഡേ കൺവെൻഷൻ തന്നെയായിരുന്നു.ഡൽവേയറിൽ നടന്ന ഫൊക്കാന പിക്കിനിക്കിന് ഒരു വേറിട്ട അനുഭവമായിരുന്നു, നാഷണൽ കമ്മിറ്റി മെംബർ അജിത് ചാണ്ടിയും റീജണൽ വൈസ് പ്രസിഡന്റ് ഷാജി ശാമുവേലുന്റെയും നേതൃത്വത്തിൽ ആണ് നടന്നത്.വിമൻസ് & യൂത്ത് ഫോറം: 250ലേറെ അംഗങ്ങളുള്ള വിമൻസ് ഫോറവും, 100 plus അംഗ വിപുലമായ യൂത്ത് കമ്മിറ്റിയും (ബ്ലെസൻ മാത്യു ഉൾപ്പെടെയുള്ളവർ) സജീവമായി പ്രവർത്തിക്കുന്നു.അന്താരാഷ്ട്ര സാന്നിധ്യം: പ്രസിഡന്റ് സജിമോൻ ആന്റണി ഇംഗ്ലണ്ടിലെ യുക്ട വള്ളംകളിയിലും (chief guest) കാനഡ പാർലമെന്റിലെ ഓണഘോഷത്തിലും (guest speaker) പങ്കെടുത്തു.സ്‌പോർട്‌സ് ക്ലബ് : ഫൊക്കാനയുടെ നേതൃത്വത്തിൽ സ്‌പോർട്‌സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. ഇന്റർനാഷണൽ ക്രിക്കറ്റ് താരമായ ടിനു യോഹന്നാന്റെ നേതൃത്വത്തിൽ ഒരു ക്രിക്കറ്റ് ക്ലബും നിലവിൽ വന്നു .ചാരിറ്റി ക്രിക്കറ്റ് ബാഷ് (ജൂൺ 21) റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റ്, ഷിക്കഗോ വോളിബോൾ ടൂണമെന്റ് റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തിൽ നടന്നതും ഫ്‌ളോറിഡയിൽ റീജണൽ വൈസ് പ്രസിഡന്റ് ലിൻഡോ ജോളിയുടെ നേതൃത്വത്തിൽ നടന്ന സാക്കർ ടൂർണമെന്റ് വൻപിച്ച വിജയമായിരുന്നു.കലഹാരി കൺവൻഷൻ കിക്കോഫ് (മെയ് 10), മിഡ്‌ടെം ജനറൽ ബോഡി & ഫൊക്കാന ക്ലിനിക്ക് ഉദ്ഘാടനം (നവംബർ 22) എന്നിവയും വിജയകരമായി നടന്നു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി ഫൊക്കാന കൺവെൻഷന് വേണ്ടി ബുക്ക് ചെയ്ത റൂമുകൾ എല്ലാം ഡിസംബർ 31ന് (കൺവെൻഷന് 8 മാസം മുൻപ്) സോൾഡ് ഔട്ട് ആയി ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ്. ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി ഫൊക്കാന മുന്നോട്ട് പോകുന്നു.ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്ന് വരെ നടന്നിട്ടില്ലത്ത വിപ്ലകരമായ ഒരു പ്രവർത്തനമാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഒരു കമ്മിറ്റി 5 വർഷം കൊണ്ട് ചെയ്തു തീർക്കാത്ത പ്രവർത്തനമാണ് ഈ ഒരു വർഷം കൊണ്ട് നടപ്പാക്കി വരുന്നത്. സർവ മേഖലകളിലും വിപ്ലകരമായ പുരോഗതിയാണ് ഈ സംഘടനയിൽ നടപ്പാക്കി വരുന്നത്. നമ്മുടെ സംഘടന മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കാൻ കഴിയുന്നത് നിങ്ങളുടെ എല്ലാം സഹായ സഹകരണങ്ങൾ കൊണ്ട് കൂടിയാണ്.
ഇനിയും നമുക്ക് ഒരു പാട് മുന്നോട്ട് പോകാനുണ്ട് , ഒരുമിച്ചു പ്രവർത്തിച്ചു നമുക്ക് മുന്നേറാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
