അതിജീവനത്തിന്റെ അക്ഷരസാക്ഷ്യം: 'Where I LOST myself' പുസ്തകം വായനക്കാരിലേക്ക്

JULY 29, 2026, 12:22 AM

കുന്നന്താനം: 17-ാം വയസ്സിലുണ്ടായ ദാരുണമായ വാഹന അപകടവും തുടർന്നുണ്ടായ തളർച്ചയും ഓർമ്മക്കുറവും തോൽപ്പിച്ചിട്ടും തോറ്റുകൊടുക്കാൻ തയ്യാറാകാത്ത ജെറിൻ ജോസഫ് എബ്രഹാം എന്ന യുവാവിന്റെ പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകൾ അടങ്ങിയ പുസ്തകം 'Where I LOST myself' വായനക്കാരിലേക്ക്.

വെല്ലൂർ സി.എം.സി ആശുപത്രിയിലെ നാലു ചുവരുകൾക്കുള്ളിൽ ശരീരം തളർന്നും ഓർമ്മകൾ പൂർണ്ണമായി മാഞ്ഞുപോയും കഴിഞ്ഞ നിമിഷങ്ങളിൽ നിന്നാണ് ജെറിൻ വീണ്ടും ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയത്. അക്ഷരങ്ങളും വാക്കുകളും വീണ്ടും പഠിച്ചെടുത്ത്, നിശബ്ദതയെ അതിജീവിച്ച് ജെറിൻ എഴുതിയ അനുഭവങ്ങളാണ് ഈ പുസ്തകം.

പ്രതിസന്ധികളെ മറികടന്ന വിദ്യാഭ്യാസം: ശാരീരിക ബുദ്ധിമുട്ടുകളും മറവിയും വെല്ലുവിളിയുയർത്തുമ്പോഴും കഠിനാധ്വാനത്തിലൂടെ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയായ ജെറിൻ, ഒന്നാം വർഷ പരീക്ഷകളിൽ ഉജ്ജ്വല വിജയമാണ് കൈവരിച്ചത്.

vachakam
vachakam
vachakam

മാരാമൺ മാർത്തോമാ ഇടവകയിലെ കുന്നന്താനം പ്രാർത്ഥനാ യോഗാംഗമായ ജെറിൻ, ദൈവവേലയ്ക്കായി തന്നെയർപ്പിക്കണമെന്ന ആഗ്രഹത്തോടെ മുന്നോട്ട് പോവുകയാണ്.

വിധിക്ക് മുന്നിൽ തളരാത്ത ഒരു മനസ്സിന്റെ ഈ സാക്ഷ്യപത്രം ഏത് പ്രതിസന്ധിയിലും പ്രത്യാശ നൽകുന്ന ഒന്നാണ്. 'Where I LOST myself' Ct¸mÄ Amazon, Flipkart എന്നിവയിലൂടെ വായനക്കാർക്ക് ലഭ്യമാണ്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam