മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

JULY 26, 2026, 8:09 PM

കോഴിക്കോട്: ബേപ്പൂര്‍ വെസ്റ്റ് മാഹിയിലെ രേണുക വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം. ഇന്നലെ രാത്രി 11 മണിയോടെയുണ്ടായ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ഫയര്‍ഫോഴ്സിന്റെ 15 യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മില്ലില്‍ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള കൊപ്ര, പിണ്ണാക്ക്, വലിയ എണ്ണ ടാങ്കുകള്‍ എന്നിവയിലേക്കാണ് തീ പടര്‍ന്നുപിടിച്ചത്. എണ്ണയും ഉണങ്ങിയ കൊപ്രയും കത്തിയതിനെത്തുടര്‍ന്ന് തീ വേഗത്തില്‍ ആളിപ്പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. ഫയര്‍ഫോഴ്സ് അംഗങ്ങളും പ്രദേശവാസികളും ചേര്‍ന്നാണ് മണിക്കൂറുകളായി തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത്.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്‌നിശമനസേനയുടെ സമയബന്ധിതമായ ഇടപെടല്‍ കാരണം തീ സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനായിട്ടുണ്ട്. നിലവില്‍ തീപിടിത്തം ഒരുപരിധിവരെ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam