ന്യൂഡല്‍ഹി: സിജെപി പ്രക്ഷോഭത്തിന് നേരെ ഡല്‍ഹി പൊലീസും കേന്ദ്രസേനയും നടത്തിയ അതിക്രമങ്ങളില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. നിലവില്‍ വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് ഹര്‍ജികളാണ് കോടതിയുടെ സജീവ പരിഗണനയിലുള്ളത്.
സമരക്കാര്‍ക്ക് നേരെ അതിക്രമം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നതാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം. കഴിഞ്ഞ തവണ ഈ ഹര്‍ജി കോടതിക്ക് മുന്നില്‍ അടിയന്തരമായി പരാമര്‍ശിക്കാന്‍ ശ്രമിച്ചവേളയില്‍, കോടതിയുടെ സമയം വെറുതെ കളയരുതെന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഹര്‍ജിയെ സംബന്ധിക്കുന്ന അര്‍ഹമായ വിവരങ്ങളും രേഖകളും ആ സമയത്ത് അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നില്ല എന്ന വിശദീകരണമാണ് പിന്നീട് ചീഫ് ജസ്റ്റിസ് നല്‍കിയത്.
മുന്‍പ് നടന്ന അപ്രിയ സംഭവങ്ങളുടെയും തര്‍ക്കങ്ങളുടെയും പശ്ചാത്തലത്തില്‍, ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് സുപ്രധാന നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ടായേക്കുമെന്നാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
