ഫോമായുടെ ചരിത്ര കൺവൻഷനിലേയ്ക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേൽ

JULY 26, 2026, 1:39 PM

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാമൂഹികസാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം.

ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള വിൻധം ഹോട്ടലിൽ അരങ്ങേറുന്ന ഈ മഹാസംഗമം, നാല് ദിവസത്തെ ആഘോഷമെന്നതിലുപരി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന മലയാളി കുടുംബങ്ങളുടെ സ്‌നേഹസംഗമവും സംസ്‌കാരത്തിന്റെ മഹോത്സവവുമാണ്.

ഫോമായുടെ ചരിത്രത്തിൽ മറ്റൊരു സുവർണ അധ്യായം രചിക്കാൻ പോകുന്ന ഈ ദേശീയ കൺവെൻഷനിൽ കലയും സാഹിത്യവും സംഗീതവും നൃത്തവും സാമൂഹിക ചർച്ചകളും യുവജനവനിതാ പരിപാടികളും കുട്ടികളുടെ പ്രതിഭാപ്രകടനങ്ങളും ബിസിനസ് സമ്മേളനങ്ങളും ആത്മീയ നിമിഷങ്ങളും ഉൾപ്പെടെ എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

ഈ വർഷം ലഭിച്ച അതുല്യമായ പ്രതികരണം ഞങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു. കൺവൻഷനിലെ എല്ലാ ഹോട്ടൽ മുറികളും ഇതിനകം തന്നെ പൂർണമായി ബുക്ക് ചെയ്തിരിക്കുകയാണ്. ഫോമയോടുള്ള അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഏറ്റവും വലിയ അംഗീകാരമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്.

ഈ മഹാസമ്മേളനത്തിന്റെ വിജയത്തിന് ശക്തമായ പിന്തുണ നൽകുന്ന പ്ലാറ്റിനം, ഗോൾഡ്, സിൽവർ സ്‌പോൺസർമാർക്കും എല്ലാ സഹകാരികൾക്കും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അവരുടെ ഉദാരമായ പിന്തുണയും വിശ്വാസവുമാണ് ഈ കൺവൻഷനെ കൂടുതൽ പ്രൗഢഗംഭീരമാക്കുന്നത്.

കൺവൻഷന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച ദേശീയ ഭാരവാഹികൾക്കും, ഹോസ്റ്റ് റീജിയനിലെ പ്രവർത്തകർക്കും, വിവിധ കമ്മിറ്റികളിലെ ചെയർമാൻമാർക്കും അംഗങ്ങൾക്കും, സന്നദ്ധപ്രവർത്തകർക്കും എന്റെ പ്രത്യേക അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. അവരുടെ ആത്മാർഥമായ സേവനമാണ് ഈ മഹാസംരംഭത്തിന്റെ അടിത്തറ.

vachakam
vachakam
vachakam

ഈ വേദിയിലേക്ക് എത്തിച്ചേരുന്ന എല്ലാ വിശിഷ്ടാതിഥികളെയും, ഫോമാ കുടുംബാംഗങ്ങളെയും, അംഗസംഘടനാ പ്രതിനിധികളെയും, കലാകാരന്മാരെയും, മാധ്യമപ്രവർത്തകരെയും, സ്‌പോൺസർമാരെയും, സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും ഞാൻ സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

നമുക്ക് ഒരുമിച്ച് ആഘോഷിക്കാം നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും പൈതൃകത്തെയും. പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാം, പഴയ ബന്ധങ്ങൾ പുതുക്കാം, അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും കരുത്തും ലോകത്തിനു മുന്നിൽ ഒരിക്കൽക്കൂടി തെളിയിക്കാം.
ഹൂസ്റ്റണിൽ നിങ്ങളെ ഒരോരുത്തരെയും നേരിൽ കാണുവാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം..!

vachakam
vachakam
vachakam

സ്‌നേഹപൂർവ്വം,

ബേബി മണക്കുന്നേൽ, പ്രസിഡന്റ്, ഫോമാ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam